സുന്ദരി നടി പൂജിതക്കും പണി കിട്ടി !!!

മലയാളി ആരധകരുടെ പ്രിയ അവതാരികയും നടിയുമൊക്കെയാണ് പൂജിത മേനോൻ.അഭിനയം , അവതാരിക , മോഡലിംഗ് അടക്കം എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് പൂജിത.അതുകൊണ്ട് തന്നെ താരത്തിന് മികച്ച ആരാധക പിന്തുണയുള്ള നടി കൂടിയാണ് താരം.നീ കോ ഞാൻ ചാ , അരികിൽ ഒരാൾ , കൊന്തയും പൂണൂലും അടക്കം നിരവധി മലയാള സിനിമകളിൽ വേഷമിട്ട താരം അവതാരകയായും മോഡലായും തിളങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ സുന്ദരി നടി പൂജിതക്ക് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ താരത്തിന് കിട്ടിയ പണിയാണ് സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി പങ്കുവെച്ചത്.പൊതുസ്ഥലത്ത് മാസ്ക് വെക്കാതെ നടക്കാൻ പുറത്തിറങ്ങിയ നടിക്ക് കിട്ടിയത് 200 രൂപ പിഴയാണ്.

പിഴതുക ലഭിച്ചതും ആരാധകരുമായി താരം തനിക്ക് കിട്ടിയ പണിയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി പങ്കിടുകയും ചെയ്തു.കൊറോണ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ഏവർക്കും മാസ്ക് നിർബന്ധമാക്കിയിരുന്നു .അനുസരിക്കാത്തവർക്കും അനുസരിക്കില്ല എന്ന ഭാവത്തോടെ നടക്കുന്നവർക്കും പോലീസ് പിഴ നൽകുന്നുണ്ട് .അത്തരത്തിൽ പൊതുസ്ഥലത്ത് മാസ്ക് വയ്ക്കാതെ നടന്നപ്പോഴാണ് നടി പൂജിതക്കും പണി കിട്ടിയത്.

ആരാധകരുമായി പങ്കുവെച്ച വിഡിയോയിൽ കോറോണയെ തുരത്താനും ഫൈൻ കിട്ടാതിരിക്കാനും എല്ലാവരും ദയവായി മാസ്ക് വെക്കണമെന്നും താൻ മാസ്ക് വെക്കാത്തതിന്റെ ഫലമായി തനിക്ക് 200 രൂപ പിഴ ലഭിച്ചുവെന്നും ,സോപ്പിട്ടിട്ടും രക്ഷയുണ്ടായില്ല എന്നും താരം വിഡിയോയിൽ പറയുന്നു.എല്ലാവരും മാസ്ക് നിര്ബന്ധമായി വെക്കണമെന്നും അത് വണ്ടിയിൽ പോകുമ്പോഴാണെലും പൊതുസ്ഥലങ്ങളിൽ നടക്കുമ്പോഴാണെലും ഈവനിംഗ് വാക്കിങ് നു പോകുമ്പോഴാണെലും ഇക്കാര്യം മറക്കരുത് എന്നും പൂജിത പറയുന്നു..

നീ കോ ഞാൻ ചാ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ പൂജിത ഇതിനോടകം തന്നെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട് .2019 ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലാണ് പൂജിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം .അവതാരകയായും മോഡലായും അഭിനയത്രിയായും തിളങ്ങുന്ന പൂജിതക്ക് കിട്ടിയ പണിയാണ് ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുന്നത്..മാസ്ക് വെക്കാതെ ആരും പുറത്തിറങ്ങരുത് എന്നും , മാസ്ക് വെക്കതോണ്ടല്ലേ ചേച്ചി ഫൈൻ കിട്ടിയത് എന്നടക്കം നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.

x