
പ്രേഷകരുടെ പ്രിയ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു ? വരൻ നമ്മുടെ പ്രിയ താരം.. ചിത്രങ്ങൾ വൈറലാകുന്നു
ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും തമിഴിലും തരംഗമായി മാറിയ നടിയാണ് കീർത്തി സുരേഷ്.പൈലെറ്റ്സ് എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ കീർത്തി സുരേഷ് മോഹൻലാൽ നായകനായി എത്തിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.പിന്നീട് ദിലീപ് ചിത്രം റിങ് മാസ്റ്ററിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി മാറുകയും ചെയ്തിരുന്നു.പിന്നീട് മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കും താരം ചേക്കേറിയതോടെ തെന്നിന്ത്യയിൽ തന്നെ മുൻ നിര നായികമാരുടെ പട്ടികയിലേക്ക് താരം എത്തി.ആരധകരുടെ പ്രിയ നടിയായി മാറിയ കീർത്തി സുരേഷ് നിർമ്മാതാവ് സുരേഷിന്റെയും പഴയകാല നടി മേനകയുടെയും മകളാണ്.ഇപ്പോഴിതാ ആരധകരുടെ പ്രിയ നടിയായി മാറിയ കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

സൂപ്പർ ഹിറ്റ് സംഗീത സംവിധയകാൻ അനിരുദ്ധിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നുമാണ് വാർത്തകൾ പുറത്തുവരുന്നത്..ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഈ വര്ഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ .ഇന്ത്യ ടുഡേ യാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.ഇരുവരുടെയും വിവാഹ വാർത്ത ഇപ്പോൾ ആരധകർക്ക് ശരിക്കും സർപ്രൈസ് ആയി മാറിയിരിക്കുകയാണ്.വാർത്തകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായെങ്കിലും ഇതിനെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കീർത്തിയും അനിരുദ്ധ് ഉം നീണ്ടനാളുകളായി പ്രണയത്തിലായിരുന്നു എന്നാണ് സൂചന , സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായി തിളങ്ങുകയാണ് അനിരുദ്ധ് , ഇക്കഴിഞ്ഞ ദളപതി ചിത്രം മാസ്റ്റർ ചിത്രത്തിൽ സംഗീതം ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു.ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിരുന്നു.സൂര്യ നായകനായി എത്തിയ താന സേർന്താ കൂട്ടം , ശിവ കാർത്തികേയൻ നായകനായി എത്തിയ റെമോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അനിരുദ്ധ് ഉം കീർത്തിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ജന്മദിനത്തിൽ ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് ആരധകരിൽ കൂടുതൽ സംശയങ്ങൾ ഉളവാക്കിയത്.ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്.

ഇതിനു മുൻപും കീർത്തി പ്രണയത്തിലാണ് എന്ന് തരത്തിൽ ഗോസിപ് വന്നിരുന്നു.പ്രണയ വാർത്തയും വിവാഹ വാർത്തയും സോഷ്യൽ മീഡിയകളിൽ നിറയുമ്പോഴും ഇത് സംബന്ധിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.നിരവധി ബിഗ് ബജറ്റ് സിനിമയടക്കം നിരവധി ചിത്രങ്ങളുമായി കീർത്തി തിരക്കിലാണ്.മിസ് ഇന്ത്യ എന്ന തെലുങ് ചിത്രമാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.റാങ് ദേ , അറബിക്കടലിന്റെ സിംഹം അടക്കം അഞ്ചിൽ കൂടുതൽ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.അതെ സമയം നിരവധി ചിത്രങ്ങളുമായി സംഗീത സവിദയാകാൻ അനിരുദ്ധ് ഉം തിരക്കിലാണ്.ഡോക്ടർ ഇന്ത്യൻ 2 അടക്കം നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് അരിരുധ് ഉം.എന്തായാലും ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം ഈ വര്ഷം തന്നെ ഉണ്ടാകും എന്നൊക്കെയാണ് സോഷ്യൽ ലോകത്ത് പ്രചരിക്കുന്ന വാർത്തകൾ.