പ്രിയ നടി എസ്തർ അനിലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് എസ്തർ അനിൽ.അജി ജോൺ സംവിദാനം ചെയ്ത് ജയസൂര്യ മൈഥിലി നായിക നായകന്മാരായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയലോകത്തേക്ക് എത്തുന്നത്.മികച്ച അഭിനയം കൊണ്ട് തന്നെ ബാല താരമായി പ്രേഷകരുടെ മനസിൽ ഇടം നേടിയ എസ്തർ ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രെധ നേടിയത്.ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകളായ അനുമോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആയ പാപനാശത്തിലും എസ്തേർ വേഷമിട്ടിരുന്നു.ദൃശ്യം എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കൊണ്ട് ശ്രെധ നേടിയതോടെ നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി.ഇപ്പോഴിതാ ബാല തരത്തിൽ നിന്നും നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ.

 

സിനിമാലോകത്ത് സജീവ സാന്നിധ്യമായ എസ്തർ സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യമാണ്.ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട് , താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്..ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.”

 

എനിക്ക് കുറച്ചു പ്രചോദനം ആവിശ്യമാണ് ” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.താരം പങ്കുവെച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും പിന്തുണയുമായി നിരവധി ആരധകരാണ് രംഗത്ത് എത്തുന്നത്.സോഷ്യൽ മീഡിയകളിൽ നിരവധി ആരധകരുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് സ്രെധിക്കപ്പെടാറുണ്ട്.

അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.നിരവധി ആരാധകർ പിന്തുണച്ച് എത്തുമ്പോൾ വിമർശകരും രംഗത്ത് എത്തുന്നുണ്ട്.ഇതിനു മുൻപും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ചില കപട സദാചാര വാദികൾ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.ഇത് നമ്മുടെ അനുമോൾ തന്നെയാണോ എന്നാണ് ഏവരും ചിത്രങ്ങൾക്ക് താഴെ അഭിപ്രായങ്ങളുമായി വരുന്നത്.

 

ഇതൊന്നും റാണി ‘അമ്മ കാണേണ്ടന്നും ജോർജുകുട്ടിയുടെ അനു കുട്ടി ആളങ് സ്റ്റൈലിഷ് ആയി മാറിയല്ലോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ.ദൃശ്യം 2 റിലീസായപ്പോൾ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

x