നോട്ട്ബുക്ക് എന്ന ചിത്രത്തിലെ സൂരജ് മേനോനെ ഓർമയില്ലേ? താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിഞ്ഞോ?

ഉദയനാണ് താരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് കുറച്ചു പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു നോട്ട് ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക് എന്ന തന്റെ ചിത്രത്തിലൂടെ റോഷൻ ആൻഡ്രൂസ് പറഞ്ഞത്. വളരെ പുതുമയുള്ളതും കാലിക പ്രസക്തിയുള്ളതുമായ ഒരു ചലച്ചിത്ര ഇതിവൃത്തമായ നോട്ട് ബുക്ക് എന്ന ചിത്രം ഒരു വലിയ വിജയമായി മാറുകയായിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ അഭിനേതാക്കളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

നോട്ട് ബുക്കിലൂടെ സിനിമയിലേക്കെത്തിയ പ്രധാന താരങ്ങളായിരുന്നു റോമ അസ്രാണി , പാർവതി തിരുവോത് , മറിയ , സ്കന്ദൻ എന്നിവർ. ഇവരെല്ലാം പിന്നീട് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ നായക കഥാപാത്രമായ സൂരജ് മേനോനെ ഇന്നും മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. കാരണം സൂരജ് മേനോൻ ആയി വേഷമിട്ട നടൻ സ്കന്ദ അശോക് അത്ര മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിംഫെയർ അവാർഡും സ്കന്ദ അശോക് സ്വന്തമാക്കിയിരുന്നു.

എന്നാൽ നോട്ട്ബുക്കിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പിന്നീട് സ്കന്ദയെ മലയാളികൾ അങ്ങനെ കണ്ടില്ല. കർണാടക സ്വദേശി ആയ സ്കന്ദ തന്റെ നാട്ടിൽ ഒതുങ്ങുകയായിരുന്നു. മലയാള സിനിമ വിട്ട സ്കന്ദ പിന്നീട് ഡാൻസ് ഷോകളിലും കന്നഡ സിനിമയിലും ഒക്കെ സജീവമാകുകയായിരുന്നു. കന്നടയിൽ ബിഗ് സ്‌ക്രീനിൽ മാത്രമല്ല സീരിയലുകൾ വഴി മിനി സ്ക്രീനിലും താരം ശ്രദ്ധ നേടി. സ്കന്ദ അഭിനയിച്ച രാധാ രമണ എന്ന പരമ്പര അവിടെ വമ്പൻ വിജയമായി മാറിയിരുന്നു. നിരവധി അവാർഡുകളും സ്കന്ദയെ തേടിയെത്തി.

ശിഖ പ്രസാദ് ആണ് സ്കന്ദയുടെ ഭാര്യ. ഒരു മകളുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 മേയ് 31നായിരുന്നു താരത്തിന്റെ വിവാഹം. ഈയടുത്താണ് സ്കന്ദയുടെ പ്രിയതമ ശിഖ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സ്കന്ദ കുഞ്ഞിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. കഴിഞ്ഞ ദീപാവലി ദിവസമാണ് സ്കന്ദ ആദ്യമായി തന്റെ മകളുടെ ചിത്രം ആരാധകരുമായി പങ്കു വെക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നോട്ട് ബുക്കിന് ശേഷം പോസിറ്റിവ് എന്ന ജയസൂര്യ ചിത്രട്രത്തിലും സ്കന്ദ അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ നിന്നും നല്ല ഓഫറുകൾ വരാതായതും കന്നടയിൽ നല്ല വേഷങ്ങൾ കിട്ടിയതുമാണ് മലയാളം വിടാൻ കാരണമെന്ന് സ്കന്ദ പറയുന്നു. 2010 എലെക്ട്ര എന്ന നയൻ‌താര ചിത്രത്തിലും സ്കന്ദ വേഷമിട്ടിരുന്നു. പ്രിയാമണി നായികയായെത്തി തമിഴിലും കന്നടയിലും റിലീസ് ചെയ്ത ഹൊറർ ചിത്രം ചാരുലതയിൽ സ്കന്ദ ആയിരുന്നു നായകൻ. ചിത്രം വൻവിജയമായി മാറിയിരുന്നു.

x