
ഭാര്യ പ്രിയയുടെ ജന്മദിനാഘോഷത്തിൻറെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കുഞ്ചാക്കോ ബോബൻ

മലയാളികളുടെ സ്വന്തം റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ വന്നിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്, ഈ അടുത്ത കാലഘട്ടം തൊട്ട് റൊമാൻസ് വിട്ട് ആക്ഷൻ സസ്പെൻസ് ചിത്രങ്ങൾക്കാണ് കുഞ്ചാക്കോ ബോബൻ കൂടുതൽ പ്രാധാനിയം കൊടുക്കുന്നത് തന്നെ, അവസാനം ഇറങ്ങിയ മിക്ക ചിത്രങ്ങളും അതിന് ഉദാഹരണമാണ് ,ഇനി ഇറങ്ങാൻ ഉള്ള ചിത്രങ്ങളും അത് പോലെ ഉള്ളതാണ് വിഷുവായി ഇന്ന് റിലീസായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അതിന് ഉദാഹരണം ആണ്.

അരവനിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിച്ച് വരുന്ന ” ഒറ്റ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ആയിരുന്നു തമിഴിലും മലയാളത്തിലും ആയി ഇറങ്ങുന്ന ചിത്രത്തിൽ നടൻ കുഞ്ചാക്കോ ബോബന്റെ ലുക്ക് തന്നെ വ്യത്യസ്‌ത ഗെറ്റപ്പിലാണ്, പുറകിൽ മുടിയൊക്കെ കെട്ടി വെച്ചിട്ടുള്ള ” ഒറ്റ് ” എന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലൂക്ക് ഇതിനോടകം തന്നെ വൈറലായി മാറീട്ടുണ്ട്, ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്തേകതയും ഈ ചിത്രത്തിന് ഒണ്ട്

സിനിമയെ പോലെ തന്നെ തൻറെ കുടുംബത്തിനും അത്രമേൽ പ്രാധാനിയം കൊടുക്കുന്ന താരം കൂടിയാണ് നടൻ കുഞ്ചാക്കോ ബോബൻ, അത് കൊണ്ട് തന്നെ അവരുടെ വിശിഷ്‌ട ദിവസങ്ങളിൽ സർപ്രൈസ് കൊടുക്കാനും താരം ശ്രമിക്കാറുണ്ട്. ഈ അടുത്തായിരുന്നു കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ ജന്മദിനം അന്ന് പ്രിയയെ ആദ്യം വിഷ് ചെയ്‌തതും കുഞ്ചാക്കോ ബോബൻ ആയിരുന്നു ഭാര്യക്ക് വേണ്ടി ഇത്തവണ വ്യത്യസ്‌ത ജന്മദിനാഘോഷം ആയിരുന്നു ഒരുക്കിയത് അന്ന് ഒരു ചിത്രം മാത്രമായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ പുറത്ത് വിട്ടത്

ഇപ്പോൾ ഭാര്യയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുകയാണ് താരം പ്രിയയുടെ ജന്മദിനാഘോഷത്തിൽ നിരവതി പേരാണ് പങ്ക് എടുത്തത് ഡിസ്കോ നിർത്തത്തിന്റെ തീമിൽ ഒരുക്കിയ ജന്മദിനാഘോഷത്തിൽ, എല്ലാവരും ധരിച്ചിരുന്നു വേഷങ്ങളും അത് പോലെയുള്ളത് തന്നെയായിരുന്നു ചിത്രങ്ങൾ പങ്ക് വെച്ചതിനോടൊപ്പം താരം കുറിച്ച വരികൾ ഇങ്ങനെ ” എല്ലാം ജന്മദിന പെൺകുട്ടിയെക്കുറിച്ച് … !!! ഡിസ്കോ കുടുംബം എന്ത് രസകരമാണ് ..മികച്ച ഒരു കുടുംബത്തെ നൽകിയതിന് ദൈവത്തിന് നന്ദി ” ഇതായിരുന്നു കുഞ്ചാക്കോ ബോബൻ ചിത്രത്തോടൊപ്പം കൂടെ കുറിച്ചത്
