
എന്തിനാണ് മോളെ നീ ഈ കടും കൈ ചെയ്തത് ?
ആട് 2 , രക്ഷാധികാരി ബൈജു , സച്ചിൻ , തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ പ്രിയ നടനായി മാറിയ ഉണ്ണിയുടെ ഭാര്യാ പ്രിയങ്ക ആ.ത്മഹ.ത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് മലയാള സിനിമാലോകവും ആരാധകരും കേട്ടത് .. ബുധനാഴ്ച ഉച്ചക്ക് ഏകദേശം 2 മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് . പ്രിയങ്കയുടെ മര.ണ.ത്തിൽ ദുരൂഹത ആരോപിച്ച് പ്രിയങ്കയുടെ അനുജൻ പോലീസിൽ പരാതി നൽകി.. സ്ത്രീധ.നം കുറഞ്ഞുപോയതിന്റെ പേരിൽ നിരന്തരം പ്രേശ്നങ്ങൾ ആയിരുന്നു എന്ന് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നുണ്ട് .. ഇതോടെ പോലീസ് കേസ് എടുത്ത് അന്വഷണമാരംഭിച്ചിട്ടുണ്ട് . 2019 നവംബറിൽ ആയിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെ വിവാഹം കഴിഞ്ഞത്.. . സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പ്രേശ്നങ്ങൾ പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിരുന്നു എന്ന് പ്രിയങ്കയുടെ ബന്ധു രേഷ്മ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു .. തുടക്കത്തിൽ എല്ലാ പ്രേശ്നങ്ങളും ആരോടും പറയാതെ പ്രിയങ്ക സഹിക്കുകയായിരുന്നു എന്നും സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് പ്രിയങ്ക പരാതി നൽകിയത് എന്നും രേഷ്മ പറയുന്നു ..

രേഷ്മയുടെ വാക്കുകൾ ഇങ്ങനെ . ” പ്രിയങ്കയുടെയും ഉണ്ണിയുടെയും പ്രണയവിവാഹമായിരുന്നു , തുടക്കത്തിൽ സ്നേഹത്തിൽ ആയിരുന്നു , കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല , എന്നാൽ കുറച്ചു നാൾ കഴിഞ്ഞതോടെ കാര്യങ്ങൾ എല്ലാം മാറി തുടങ്ങി .. ചേച്ചിയുടെ ആഭരണങ്ങൾ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഉണ്ണി വാങ്ങി എടുക്കുകയും വിറ്റു തുലക്കുകയും ചെയ്തു . ഇടക്കിടെ പ്രിയങ്കയുടെ അമ്മയോടും ഉണ്ണി പണം ചോദിച്ചു വാങ്ങിയിരുന്നു .. തുടക്കം ചേച്ചി കാര്യങ്ങൾ ഒന്നും തന്നെ വീട്ടിൽ പറഞ്ഞിരുന്നില്ല .. എല്ലാം വിറ്റ് തുലച്ച ശേഷം ചേച്ചിയെ ആ വീട്ടിൽ നിന്നും ഉണ്ണി അടിച്ചിറക്കുകയായിരുന്നു .. അടിച്ചതിന്റെയും കടിച്ചതിന്റെയും പാടുകൾ ശരീരത്തുണ്ടായിരുന്നു . തിരുവനന്തപുരത്തുള്ള വെമ്പായത്തെ വീട്ടിൽ എത്തിയാണ് പ്രിയങ്ക പോലീസിൽ പരാതി നൽകിയത് .. കേസുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു പ്രിയങ്കയുടെ തീരുമാനം എന്നും രേഷ്മ പറയുന്നു ..

എന്തായാലും പ്രിയങ്കയുടെ അനുജന്റെ പരാതിയിൽ വട്ടപ്പാറ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട് .. നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ഉണ്ണി പി ദേവ് .. പ്രേശസ്ത നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി പി ദേവ് .. ആട് 2 , രക്ഷാധികാരി ബൈജു , മന്ദാരം , ഇടി , സച്ചിൻ , ജനമൈത്രി എന്നി ചിത്രങ്ങളിൽ ഉണ്ണി വേഷമിട്ടിട്ടുണ്ട് എങ്കിലും ആട് 2 വിലെ ബാസ്റ്റിൻ പത്രോസ് എന്ന കഥാപാത്രമാണ് ഉണ്ണിക്ക് പ്രേക്ഷക ശ്രെധ നേടിക്കൊടുത്തത് .. 2019 നവംബറിൽ ആയിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെ വിവാഹം കഴിഞ്ഞത് .. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ -സീരിയൽ ലോകത്തെ നിരവധി ആളുകൾ പങ്കെടുത്തിരുന്നു . സോഷ്യൽ മീഡിയയും ആരധകരും ഒരേ പോലെ ആഘോഷമാക്കി മാറ്റിയ വിവാഹമായിരുന്നു ഉണ്ണിയുടെയും പ്രിയങ്കയുടെയും ..