നടൻ മണികണ്ഠ രാജൻ മകന് നൽകിയ പേരു കണ്ടോ , ആ സന്തോഷം പങ്ക് വെച്ച് മണികണ്ഠനും ഭാര്യ അഞ്ജലിയും

കഷ്ടപ്പാടിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് കേറി വന്ന താരമാണ് മണികണ്ഠ രാജൻ, തൻറെ ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച് കൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്, ദുൽഖർ സൽമാനും വിനായകനും തകർത്ത് അഭിനയിച്ച കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് മണികണ്ഠൻ അതിയമായിട്ട് അഭിനയിച്ച ചിത്രം അതിൽ ബാലൻ എന്ന കഥാപാത്രമാണ് മണികണ്ഠൻ ചെയ്‌തത്‌

ആ ചിത്രത്തിലെ താരത്തിന്റെ പ്രകടനം കണ്ട് നിരവതി അവസരങ്ങളാണ് തേടി എത്തിയത്, മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും താരത്തിന് അവസരം പിന്നിട് ലഭിക്കുകയായിരുന്നു അതും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂടെ അഭിനയിക്കാൻ, പേട്ട എന്ന തമിഴ് ചിത്രത്തിന് പുറമെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കൂടെയും അഭിനയിക്കാൻ മണികണ്ഠൻ രാജന് അവസരം ലഭിക്കുകയായിരുന്നു, നിവിൻ പോളി നയിക്കൻ ആകുന്ന തുറമുഖത്തിൽ ഒരു പ്രധാന വേഷം താരം ചെയിന്നുണ്ട്, കഴിഞ്ഞ ദിവസം തുറമുഖത്തിന്റെ ടീസർ ഇറങ്ങിയിരുന്നു

നടൻ മണികണ്ഠന്റെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ വർഷം ഏപ്രിൽ 26നായിരുന്നു, തൃപ്പൂണിത്തറ സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ ആണ് താരം താലി ചാർത്തിയത്, വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, തൃപ്പൂണിത്തറയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത് , വിവാഹത്തിന് കരുതി വെച്ചിരുന്ന പയിസ മുക്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്തത് അന്ന് വാർത്തയായിരുന്നു, ഇരുവർക്കും ഈ വർഷം മാർച്ച് പത്തൊമ്പതിന് ഒരു ആണ് കുഞ്ഞ് ജനിക്കുകയായിരുന്നു, താരം തന്നെയാണ് അത് സോഷ്യൽ മീഡിയയിൽ കൂടി ഏവരെയും അറിയിച്ചത്

കഴിഞ്ഞ ദിവസമായിരുന്നു മകൻറെ പേരിടൽ ചടങ്ങ്, ഇപ്പോൾ നടൻ മണികണ്ഠ രാജൻ കുഞ്ഞിന്റെ പേര് തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുകയാണ് മകന് ഇസൈ മണികണ്ഠൻ എന്നാണ് പേര് നൽകിയിരിക്കുന്നത്, മകനും ഭരിയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ “നമസ്കാരം …. ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്…🎼🎵🎶 ” ഇസൈ” …. 🎼🎶🎵🎶ഇസൈ മണികണ്ഠൻ ….🎼🎶🎵🎶” ഇതായിരുന്നു താരത്തിന്റെ കുറിപ്പ് ഇപ്പോൾ നിരവതി പേരാണ് ആശംസ അറിയിക്കുന്നത്

x