തന്റെ കൺമണിയുടെ ചിത്രം ആദ്യമായി പങ്കുവെച്ചു സിജു വിൽ‌സൺ ; നൂല് കെട്ടും പേരിടീൽ ചടങ്ങിലും സുന്ദരികുട്ടിയായി കുഞ്ഞു മെഹർ

മലയാള സിനിമ പുതുമുഖങ്ങളെ കൊണ്ടും, വളർന്നു വന്നു കൊണ്ടിരിക്കുന്ന യുവനായകന്മാരാലും സമ്പുഷ്ടമാണ്. മലയാള സിനിമയിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് സിജു വിൽസൺ. അഭിനേതാവ് മാത്രമല്ല ഒരു നിർമ്മാതാവും, അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് സിജു വിൽസൺ. നേരം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറും, 2019 സംസ്ഥാന അവാർഡ് ലഭിച്ച വാസന്തി എന്ന ചിത്രത്തിന്റെ നിർമ്മാതാവും, അതിൽ അഭിനയിച്ച താരവുമാണ് . കഴിവുറ്റ ഒരു കലാകാരൻ കൂടിയാണ് സിജു വിൽസൺ, അത് കൊണ്ട് തന്നെ ചെറിയ വേഷങ്ങളിൽ തുടങ്ങി നായകനായി വളർന്നു നിൽക്കുകയാണ് ഈ നായകൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വിൽസൺ.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത “ജസ്റ്റ് ഫൺ ചുമ്മ” ഷോയിൽ റോയ് ഐസക് എന്ന കഥാപാത്രത്തിലൂടെ സിജുവിനു മലയാളി കുടുംബ സദസ്സുകളിൽ നിറഞ്ഞ കൈയ്യടി ലഭിച്ചു. പിന്നീട് പതിയെ സിനിമകളിലേക്കും താരം വളർന്നു, മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയ രംഗത്തെത്തിയ ശേഷം ഇതിനോടകം, നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, നീയും ഞാനും, സേഫ്, വാർത്തകൾ ഇതുവരെ, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ഒരു ഇതിഹാസ കഥാപാത്രം ആണ് താരം അവസാനമായി ചെയ്തത്. പ്രേമതിലൂടെ മലയാള സിനിമയിലെത്തിയ താരത്തിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സിജു. ദീർഘകാലം പ്രണയിച്ച ഇദ്ദേഹം തന്റെ കാമുകിയെ തന്നെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. 2017 മെയ് 28ന് കൊച്ചിയിൽ വെച്ചാണ് ശ്രുതിയും സിജു വിൽസണും വിവാഹം കഴിച്ചത്. ക്രിസ്ത്യൻ- ഹിന്ദു മതാചാരപ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹം. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇവരുടെ വിവാഹത്തിന് എത്തിയത്.  ശ്രുതിയും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഷൂട്ടിംഗ് ഇടവേളകളിൽ ഭാര്യയുമൊത്തു യാത്ര ചെയ്യുന്ന ഫോട്ടോകളുo, ലോക്കഡൗണിൽ ഭാര്യക്ക് ത്രെഡ് ചെയ്തുകൊടുക്കുന്ന ഫോട്ടോയും ഒക്കെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിജു ഇടയ്ക്കിടയ്ക്ക് സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്നെ കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സിജു പങ്കിട്ട ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്, കഴിഞ്ഞ മേയ് 17 നാണ് ഇരുവർക്കും ഒരു പെൺ കുഞ്ഞു ജനിച്ചത്. കുഞ്ഞ് ജനിച്ച ശേഷം തന്റെ ആരാധകരുമായി അദ്ദേഹം പങ്കിട്ടിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം പങ്കിടുന്ന കുറച്ച് ചിത്രങ്ങളും കുറിപ്പും ആണ് വൈറലാകുന്നത്, തന്റെ ആദ്യത്തെ കണ്മണി പേര് ഇട്ടിരിക്കുകയാണ് താരം. മെഹർ എന്നാണ് താരത്തിന്റെ കുഞ്ഞുമകളുടെ പേര്.

മാത്രമല്ല പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഭാര്യയും മകളും സിജു വിൽസണു മടങ്ങുന്ന അതി മനോഹര ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. . ‘Meet the new love of Our life, Our Darling ,” MEHER SIJU WILSON ” Meher says Hi to Everyone’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ കുഞ്ഞു മെഹറിന് ആശംസകളുമായി രംഗത്തെത്തുന്നത്.

x