കരുവനൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും അദ്ദേഹത്തെ ജാമ്യത്തിലെടുക്കും; രേവന്ദ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് കരുവന്നൂരിൽ നിന്ന് തൃശൂരിലേയ്ക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസ് എടുത്ത പശ്ചാത്തലത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓട്ടോെ ഡ്രൈവറായ രേവന്ദ് ബാബു. കലാഭവൻ മണിയുടെ വലിയ ആരാധകനെന്ന നിലയിലാണ് രേവന്ദ് വാർത്തകളിൽ നിറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സഹായംകൊണ്ട് ജീവിതം കെട്ടിപ്പെടുത്തവരിൽ ഒരാളുകൂടിയാണ് ഇദ്ദേഹം.

കരുവനൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാൻ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

കരുവനൂർ കേസിൽ പാവങ്ങൾക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാൻ ജാമ്യത്തിലെടുക്കും. സുരേഷ് ഗോപിച്ചേട്ടൻ നിരപരാധിയാണെന്നും രേവന്ദി പറയുന്നു. ഞാൻ ഒരു പാർട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാൻ എപ്പോഴും. എന്റെ പാർട്ടി മനുഷ്യപാർട്ടി. എന്റെ മതം മനുഷ്യവർഗ്ഗം. എന്റെ ജാതി മനുഷ്യജാതി എന്നാണ് രേവന്ദ് കുറിച്ചത്.

Articles You May Like

x