
അംഗമാലി ഡയറീസിലെ കിച്ചു ടെല്ലസും അഡാർ ലൗവിലെ നടി റോഷ്‌ന ആൻ റോയുടെയും വിവാഹ നിശ്ചയം
സിനിമ നടി റോഷ്‌ന ആൻ റോയും തിരക്കഥാകൃത്തും നടനുമായ കിച്ചു ടെല്ലസിന്റെയും വിവാഹ നിശ്‌ചയം ഇന്ന് കഴിഞ്ഞു ഇങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾക്ക് അറിയാൻ സാധ്യത കുറവായിരിക്കും ഒമർ ലുലു സംവിധാനം ചെയ്‌ത് പ്രിയ വാരിയറും റോഷനും കേന്ദ്ര കഥാപാത്രങ്ങളായിട്ട് വന്ന ഒരു അഡാർ ലൗവിൽ റോഷ്‌ന ആൻ റോയ് ആണ് സ്നേഹ ടീച്ചർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്

അത് പോലെ തന്നെ മലയാളികളെ ഹരം കൊള്ളിച്ച അംഗമാലി ഡയറീസിലെ പോർക്ക് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു ടെല്ലസും അവതരിപ്പിച്ചത് ഇന്നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം ക്രിസ്ത്യൻ ആചാര പ്രകാരം പള്ളിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം
ഇരുവരും ഒരു പോലെ ഇണങ്ങുന്ന തരത്തിലുള്ള പച്ച ഡ്രെസ്സായിരുന്നു ധരിച്ചിരുന്നത് റോഷ്‌ന ആൻ റോയ് പച്ച നിറത്തിലുള്ള ലെഹെംഗ അണിഞ്ഞപ്പോൾ കിച്ചു ധരിച്ചത് പച്ച കുർത്തയായിരുന്നു രണ്ടു പേരും ആ ഡ്രസ്സുകളിൽ കാണാൻ അതി മനോഹരമായിരുന്നു

കിച്ചു ടെല്ലസും റോഷ്ന ആൻ റോയിയും മുൻപേ സുഹൃത്തുക്കളായിരുന്നു പിന്നീട് ആ സുഹൃത്ത് ബന്ദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു റോഷ്‌നയുടെയും കിച്ചുവിന്റെയും പ്രണയ ബന്ധത്തെക്കുറിച്ച് നേരത്തെ സോഷ്യൽ മീഡിയ വഴി ഇരുവരും പുറത്ത് വിട്ടിരുന്നു വിവാഹം ഉടനെ തന്നെ കാണുമെന്നാണ് അറിയാൻ കഴിയുന്നത്

ഇവരുടെ വിവാഹ നിശ്ചയ വീഡിയോയിയും വിവാഹ നിശ്ചയ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയിൽ വൈറലായത് നിരവധി പേരാണ് ആശംസകളുമായ് രംഗത്ത് വരുന്നത് തന്നെ രണ്ടു പേരേയും കാണാൻ അതിമനോഹരമായിട്ടൊണ്ടന്ന് കൂടുതൽ പേരുടെയും അഭിപ്രായം