കുഞ്ഞിനൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയ നടി സംവൃത , ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം

2004 ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു സംവൃത സുനിൽ , മികച്ച സിനിമയും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രേഷകരുടെ മനസ്സിൽ വളരെ പെട്ടന്നാണ് സംവൃത ഇടം നേടിയത്.ശാലീന സുന്ദരിയായി നടൻ പെൺകുട്ടിയായി എത്തിയ സംവൃതയുടെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രെധ നേടിയിരുന്നു.അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും ലാൽ ജോസ് ചിത്രം രസികനിലൂടെ നായികയായിട്ടാണ് ഏറെ ശ്രെധ നേടിയത് ..ആദ്യ ചിത്രം കൊണ്ട് തന്നെ സ്രെധിക്കപെട്ട സംവൃത പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.നിരവധി ഹിറ്റ് ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം.2012 ൽ ആയിരുന്നു അഖിൽ ജയരാജുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്.വിവാഹ ശേഷം കുറച്ചു വര്ഷം സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു..

 

 

സിനിമയിൽ അത്ര സജീവമല്ല എങ്കിലും താരം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് .തന്റെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ തന്റെ ഇളയമകൻ രുദ്രക്ക് ഒപ്പമുള്ള താരത്തിന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.രുദ്രയെ ചേർത്തുപിടിച്ചുള്ള സംവൃതയുടെ ചിത്രത്തിന് “ക്യൂട്ട് ” ചിത്രം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ കമന്റ് കൾ ഉയർന്നത്.കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലായിരുന്നു സംവൃതക്ക് രുദ്ര ജനിക്കുന്നത് .കഴിഞ്ഞ മാസമായിരുന്നു രുദ്രയുടെ ഒന്നാം പിറന്നാൾ ആഘോഷം നടന്നത്. ഞങ്ങളുടെ സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുന്നു എന്ന ടൈറ്റിലോടെ ഒന്നാം പിറന്നാൾ പിറന്നാൾ ആഘോഷിക്കുന്ന രുദ്രയുടെ ചിത്രം തരാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു..

 

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2012 ൽ സംവൃതയും അഖിലും തമ്മിലുള്ള വിവാഹം നടന്നത്.വിവാഹ ശേഷം സിനിമയിൽ നിന്നും താൽക്കാലികമായി താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു.കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ ഇടവേളയെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ കുടുംബജീവിതത്തിന് പ്രദാനം നൽകണം എന്നാണ് അപ്പോൾ തോന്നിയത് അതുകൊണ്ടാണ് ഇടവേളയെടുത്തത് എന്ന് താരം പറഞ്ഞിരുന്നു.ഇരുവർക്കും രണ്ട് മക്കളാണ് മൂത്ത മകൻ അഗസ്ത്യ , രണ്ടാമത്തെ മകൻ രുദ്ര..2015 ആയിരുന്നു ആദ്യ മകൻ അഗസ്ത്യ യുടെ ജനനം.

 

 

മക്കളുമൊത്തുള്ള സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും എല്ലാം താരം ആരധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്താറുണ്ട്.ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് താരം താമസിക്കുന്നത്..വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാതിരുന്ന താരം 2019 ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രം സത്യം പറഞ്ഞ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.താരത്തിന്റെ രണ്ടാം വരവിനെ ഇരു കയ്യും നീട്ടിയാണ് ആരധകർ സ്വീകരിച്ചത്.എന്തായാലും സംവൃതയുടെയും കുഞ്ഞോമനയുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റടുത്തിട്ടുണ്ട്

x