അനുസിത്താര രാത്രിയിൽ നടി നിമിഷ സജയനുമായി ഒത്ത് കൂടിയപ്പോൾ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവനടിമാരാണ് അനു സിത്താരയും നടി നിമിഷ സജയനും അനു സിത്താര 2013 ൽ ആണ് മലയാള സിനിമ മേഖലയിലേക്ക് കാല് എടുത്ത് വെക്കുന്നത് അതിന് ശേഷം പിന്നെ നടി അനു സിത്താരയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം 2015ൽ ക്യാമറമേൻ വിഷ്‌ണു പ്രസാദിനെ വിവാഹം കഴിക്കുകയായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു സാധാരണ മലയാള നടിമാർ എല്ലാവരും വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്ന് വിട്ട് നിക്കുമ്പോൾ അനു സിത്താരയുടെ ഭർത്താവ് താരത്തിന് തുടർന്ന് അഭിനയിക്കാൻ പൂർണ പിന്തുണയാണ് നൽകുന്നത്

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഫോട്ടോകളും വിഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത് ഇതിൽ എടുത്ത് പറയേണ്ട കാര്യം എന്തെന്നാൽ അനുസിത്താരയുടെ ചിത്രങ്ങൾ എടുക്കുന്നത് എല്ലാം ക്യാമറ മേനായ ഭർത്താവ് വിഷ്‌ണു പ്രസാദാണ് നടി അനു സിത്താരയെ പോലെ തന്നെ എടുത്ത് പറയേണ്ട ഒരു നടി തന്നെയാണ് നിമിഷ സജയനും 2017ൽ തോണ്ടി മുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിൽ കൂടെ അഭിനയം തുടങ്ങിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ അതികം ശ്രദ്ധിക്കുന്ന കഥാപാത്രങ്ങൾ ആണ് ചെയ്‌തത്‌ 2018ൽ കേരള ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് അനുസിതരെയും നിമിഷയും ഒന്നിച്ച് അഭിനയിക്കുന്നത് ആ ചിത്രത്തിൽ തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും നിലനിർത്തുന്നുണ്ട് ഇപ്പോൾ അനു സിത്താര പങ്ക് വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ” നിമ്മിയുമൊത്തുള്ള അർദ്ധരാത്രിയിലെ തമാശ ” എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത് ഷാരൂഖാൻ ഹിറ്റ് ചിത്രമായ റയീസിലെ “ഉടി.ഉടി… ” എന്ന ഹിറ്റ് ഗാനത്തിന്ന് ചുവട് വെച്ചുള്ള ഡാൻസ് ആയിരുന്നു ഇരുവരുടെയും വീഡിയോ. വീഡിയോയുടെ അവസാനം ഡാൻസിന്റെ ഇടയിലെ രസകരമായ തമാശകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഇരുവരുടെയും ഡാൻസ് വളരെ മനോഹരമിട്ടുണ്ടെന്നും രണ്ട് പേരുടെയും പെർഫോർമൻസ് കൊള്ളാം എന്നൊക്കെ പറഞ്ഞു കൊണ്ട് നിരവതി അഭിനന്ദനങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്

Articles You May Like

x