” വിവാഹ ദിവസം ഞാൻ മഞ്ജുവിനെ ഒരുക്കിയപ്പോൾ സങ്കടപ്പെട്ടിരുന്നു ” , മെയ്ക്കപ്പ് ആർട്ടിസ്റ്റ് അനിലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും യുവ നായികമാരെ വെല്ലുന്ന പ്രകടനമാണ് മഞ്ജു കാഴ്ചവെക്കുന്നത് .. മികവുറ്റ കഥാപാത്രങ്ങളിലൂടെ ഇപ്പോൾ മലയാളി പ്രേഷകരുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ .. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളി പ്രേഷകരുടെ ഇഷ്ട നായികയായി തിളങ്ങിയ താരമാണ് മഞ്ജു .. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലെ രാധ എന്ന നായികാ കഥാപാത്രത്തിലൂടെയാണ് താരം സ്രെധിക്കപെടുന്നത് .. ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് അഭിനയിച്ചു മികവുറ്റതാക്കാൻ സാധിക്കും എന്ന് സിനിമയിൽ എത്തിയ വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് താരം തെളിയിച്ചതാണ് ..

 

 

ആറാം തമ്പുരാൻ , കണ്ണെഴുതി പൊട്ടും തൊട്ട് , പത്രം , സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം .. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത താരം പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളക്ക് ശേഷമാണു സിനിമാലോകത്തേക്ക് തിരിച്ചെത്തിയത് .. 1999 ൽ പത്രം എന്ന ചിത്രത്തോടെ അഭിനയ ലോകത്തുനിന്നും ഇടവേളയെടുത്ത താരം 2014 ൽ പുറത്തിറങ്ങിയ ” ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയലോകത്ത് സജീവമാകുന്നത് .. നീണ്ട പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ മഞ്ജു വാര്യർ ചിത്രം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് .. പിന്നീട് താരം സിനിമയിൽ സജീവമാകുകയിരുന്നു ..

 

 

അന്നും ഇന്നും സൗന്ദര്യത്തിൽ മഞ്ജുവിനെ പകരം വെക്കാൻ ആരുമില്ല എന്നതാണ് സത്യം .. ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ പുത്തൻ ലൂക്ക് സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരുന്നു .. പുത്തൻ ലുക്കിൽ 18 വയസുകാരിയുടെ ലുക്കിൽ എത്തിയ മഞ്ജുവിന്റെ പഴയകാല ചിത്രവും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. വധുവിന്റെ വേഷത്തിൽ മഞ്ജു നിൽക്കുന്ന ചിത്രമാണ് ശ്രെധ നേടുന്നത് .. അന്ന് വിവാഹ ദിവസം മഞ്ജുവിനെ ഒരുക്കിയ മെയ്ക്കപ്പ് ആർട്ടിസ്റ് അനില ജോസഫ് ആണ് മഞ്ജുവിന്റെ പഴയകാല ചിത്രങ്ങളും കുറിപ്പും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് .. വിവാഹ വിരുന്നിനായി മഞ്ജുവിനെ ഒരുക്കുമ്പോൾ താൻ സങ്കടപ്പെട്ടിരുന്നു എന്നാണ് അനില ജോസഫ് കുറിക്കുന്നത് .. അനില ജോസഫ് ന്റെ കുറിപ്പ് ഇങ്ങനെ ..

 

വിവാഹ വിരുന്നിനായുള്ള മഞ്ജുവിനെ അണിയിച്ചൊരുക്കിയ ദിവസ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .. മറ്റ് ഒമ്പതോളം വിവാഹ ചടങ്ങുകൾക്ക് ഒരുക്കിയ ശേഷമാണു ഞാൻ മഞ്ജുവിനെ ഒരുക്കാൻ എത്തിയത് .. തിരക്കുകൾക്കിടയിലും മഞ്ജുവിനെ എനിക്ക് കൃത്യ സമയത്ത് തന്നെ ഒരുക്കാൻ സാധിച്ചു .. മഞ്ജുവിനെ ഒരുക്കിയ ശേഷം എനിക്ക് സന്തോഷവും സങ്കടവും ഒരുപോലെയായിരുന്നു .. സാദാരണ ഒരു വധുവിനെ ഒരുക്കിക്കഴിയുമ്പോൾ സന്തോഷമാണ് ലഭിക്കാറ്‌ , എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ സന്തോഷവും സങ്കടവും ഇടകലർന്ന അവസ്ഥയായിരുന്നു ..

 

 

View this post on Instagram

 

A post shared by Anila Joseph (@anilajosephbrides)

 

കാരണം മലയാള സിനിമാലോകത്തിന് നല്ലൊരു നായികയെ നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നലാണ് എനിക്കുണ്ടായത് .. എന്നോടുള്ള സൗഹൃദത്തിന് ഞാൻ മഞ്ജുവിനോട് നന്ദി പറയുകയാണ് .. മഞ്ജു എന്നും എനിക്ക് പ്രിയപെട്ടവളാണ് എന്നാണ് അനില ജോസഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് .. ജയറാം – പാർവതി തുടങ്ങി നിരവധി സെലിബ്രിറ്റികളെ വിവാഹദിവസം അണിയിച്ചൊരുക്കിയതിന് പിന്നിൽ അനില ജോസഫ് ആയിരുന്നു .. എന്തായാലും അനില ജോസെഫിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിട്ടുണ്ട് ..

Articles You May Like

x