അനുശ്രീയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി സന്തോഷം പങ്ക് വെച്ച് നടി

സൂര്യ ടിവിയിൽ റിയാലിറ്റി ഷോയിൽ വന്ന് അവസാനം മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് അനുശ്രീ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് അനുശ്രീ താമസിക്കുന്നത് കൊല്ലത്താണ് ഈ ഇടയ്ക്ക് കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വേടിച്ചത് വൻ വാർത്തയായിരുന്നു

ഇപ്പോൾ തൻറെ സോഷ്യൽ മീഡിയ വഴി തൻറെ വീട്ടിൽ ഒരു പുതിയ അഥിതി കൂടി വന്നിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പുറത്ത് വിട്ടിരിക്കുന്നത് സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും ഒരു കുഞ്ഞു പിറന്ന സന്തോഷം പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുകയാണ് നടി അനുശ്രീ

അനുശ്രീ കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത്‌ കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ” ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം.. ”

അനുശ്രീ അമ്മായി ആയ സന്ദോഷം പങ്ക് വെച്ചുള്ള പോസ്റ്റിന് താഴെ നിരവതി രസകരമായ കമ്മെന്റുകളാണ് വരുന്നത് അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും അതിരയുടെയും വിവാഹം നടന്നത് 2017ൽ ആയിരുന്നു നേരത്തെ സഹോദരന് കുട്ടി പിറക്കാൻ പോകുന്ന സന്തോഷവും താരം പങ്ക് വെച്ചിരുന്നു അന്ന് കുറച്ച് പലഹാരങ്ങളുടെയും ഫ്രൂട്ട്സിന്റെയും ചിത്രം പങ്ക് വെച്ചിട്ട് കുറിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു “വീട്ടിലെ നാത്തൂൻ ഗർഭിണി ആയാലുള്ള ഗുണങ്ങൾ പലതാണ്…No:1)പലഹാരങ്ങൾ …No:2)പഴങ്ങൾ …ബാക്കി വഴിയെ പറയാം …അടിപൊളി അടിപൊളി …”

ലോക്‌ഡോൺ തുടങ്ങിയ ശേഷമാണ് അനുശ്രീ സോഷ്യൽ മീഡിയയിൽ വളരെ സജീവം ആയത് അതിന് ശേഷം നിരവതി ഫോട്ടോഷൂട്ടുകളും മറ്റും പങ്ക് വെച്ചിരുന്നു ഈ തണുപ്പത്ത് മൂന്നാറിലുള്ള ഒരു ഹോട്ടലിന്റെ സ്വിമ്മിങ് പൂളിൽ നിന്ന് എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

x