ഒരുപാട് തവണ മരിച്ചു പുറപ്പെട്ട് പോകാൻ തുനിഞ്ഞ തന്നെ പിടിച്ചു നിർത്തി..സലിം കുമാറിന്റെ ഭാര്യയെക്കുറിച്ചുള്ള വാക്കുകൾ വൈറൽ

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടനാണ് സലിം കുമാർ.വേഷപ്പകർച്ചയിലൂടെയും കിടിലൻ ഹാസ്യ രംഗങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ചതിൽ മുൻ പന്തിയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനം.ഹാസ്യം മാത്രമല്ല മികച്ച അഭിനയത്തിലൂടെ നാഷണൽ അവാർഡ് വരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് ..കല്യാണ രാമനിലെ പ്യാരിയും , നരനിലെ ഇടിമുട്ടി രാജനും , പറക്കും തളികയിലെ കോശിയും , മഴത്തുള്ളി കിലുക്കത്തിലെ മായാണ്ടിയുമൊക്കെ ഇന്നും പ്രേഷകരുടെ മനസ്സിൽ ചിരി പടർത്തുന്ന കഥാപാത്രങ്ങളാണ്.എത്ര കണ്ടാലും മതിവരാത്ത അങ്ങനെ നിരവധി കഥാപാത്രങ്ങൾ താരം ആരധകർക്ക് സമ്മാനിച്ചിട്ടുണ്ട്.മിമിക്ക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സലിം കുമാർ.സിനിമാജീവിതം എന്ന സ്വപ്നം സഫലമാകാൻ കാരണം ഭാര്യാ തന്റെ ജീവിതത്തിലേക്ക് എത്തിയത് കൊണ്ടാണ് എന്നാണ് സലിം കുമാർ പറയുന്നത് .വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സലിം കുമാർ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

 

1996 സെപ്റ്റംബറിൽ ആയിരുന്നു സലിം കുമാർ സുനിതയെ തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.വിവാഹ സമയത്തൊക്കെ മിമിക്രി കലാരംഗത്ത് ആയിരുന്നു സലിം കുമാർ സജീവമായിരുന്നത് ..”വിവാഹം കഴിക്കുന്നുണ്ടേൽ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രേ ഉള്ളു” എന്നുള്ള തീരുമാനം സുനിതയുടേത് ആയിരുന്നു.സലിം കുമാറിന്റെ വിവാഹ ദിവസം പ്രിയ നടൻ കലാഭവൻ മണി സ്റ്റേജിൽ പറഞ്ഞ കാര്യം അതേപടി നടന്നു എന്നും സലിം കുമാർ ഓർക്കുന്നു മണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ..”ഞാൻ ഇന്ന് സിനിമയിൽ എത്തി , സുനിതക്ക് ഭാഗ്യം ഉണ്ടെങ്കിൽ നാളെ സലിം കുമാറും സിനിമയിലെത്തും എന്ന് ” മണിയുടെ നാവ് പൊന്നായി.സുനിതയുമായി വിവാഹ ശേഷം പിറ്റേ ദിവസം തന്നെ സിനിമ എന്ന ലോകത്തേക്ക് സലിം കുമാറിന് ക്ഷെണമുണ്ടായി..ഭാര്യ ഭാഗ്യം കൊണ്ടാണ് തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്ന് സലിം കുമാർ എപ്പോഴും പറയും.അത് നൂറു ശതമാനം ശരിയുമാണ്.ജീവിതത്തിൽ താൻ ഇങ്ങനെ ഒരു നിലയിൽ എത്തിയതിന് പിന്നിൽ തന്റെ അമ്മയ്ക്കും ഭാര്യക്കുമാണ് പ്രധാന പങ്ക് എന്നായിരുന്നു സലിം കുമാർ പറഞ്ഞത്.ഒരുപാട് തവണ മരിച്ചു പുറപ്പെട്ട് പോകാൻ തുനിഞ്ഞ തന്നെ പിടിച്ചു നിർത്തിയതും ഇവരുടെ ദൃഢനിച്ഛയം ആണെന്നും താരം കൂട്ടിച്ചേർത്തു.

 

കുറച്ചുവർഷങ്ങൾ വർഷങ്ങൾക്ക് മുൻപ് ഒരു മേജർ ഓപ്പറേഷന് സലിം കുമാർ വിദേയനായിരുന്നു , icu ൽ ആയിരുന്ന സലിം കുമാറിന് കുഴപ്പമൊന്നും ഇല്ല എന്നും റൂമിൽ പോയി റസ്റ്റ് എടുത്തോളാൻ പറഞിട്ടും ഭാര്യാ സുനിത കേട്ടില്ല എന്ന് തന്നോട് ഡോക്ടർമാർ പറഞ്ഞതായി സലിം കുമാർ ഓർക്കുന്നു ..icu മുന്നിൽ തന്നെ നിലകൊണ്ട സുനിത , തന്നെ റൂമിലേക്ക് മാറ്റും വരെ കാത്തിരുന്നതായും സലിം കുമാർ ഓർക്കുന്നു.ആ കാത്തിരിപ്പാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്നും സലിം കുമാർ പറയുന്നു.ഭാര്യയോട് നന്ദി പറയാമോ എന്നൊന്നും തനിക്കറിയില്ല , എങ്കിലും നന്ദി പറയുകയാണ് എന്നും താരം കൂട്ടിച്ചേർത്തു.24 ആം വിവാഹ വാർഷികത്തിലായിരുന്നു സലിം കുമാർ ഭാര്യയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഹാസ്യ രംഗങ്ങൾകൊണ്ട് മലയാളി ആരധകരെ ഏറെ ചിരിപ്പിച്ച താരമാണ് സലിംകുമാർ ..താരത്തിന്റെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.ഹാസ്യ വേഷങ്ങൾ മാത്രമല്ല മികച്ച വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നു താരം തെളിയിച്ചിട്ടുണ്ട്..ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശിയ അവാർഡ് വരെ വാങ്ങി താരം അത് തെളിയിക്കുകയും ചെയ്തു.

x