
നടി പൂർണിമ ഇന്ദ്രജിത്തിനെ ലാളിച്ച് ഇളയ മകൾ നക്ഷത്ര ഇന്ദ്രജിത്ത്
മലയാളികൾ നെഞ്ചിലേറ്റിയ ഒരു കുടുംബം ആണ് മല്ലിക സുകുമാരന്റേത് രണ്ട് മക്കളെയും നല്ല പോലെ വളർത്തിയ മല്ലിക സുകുമാരാന് അതിന്റെ ഫലം ഇന്ന് അനുഭവിക്കാൻ കഴിയുന്നുണ്ട് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന രണ്ട് വൻ താരങ്ങളായി മാറീട്ടുണ്ട് നടൻ പൃഥ്വിരാജ് നടൻ, സംവിധായകൻ, പ്രൊഡ്യൂസർ എന്നീ മേഖലയിൽ വിജയ കൊടി ഇപ്പോഴേ പാറിച്ചിട്ടുണ്ട് പൃഥ്വിരാജ് മുൻ ബിബിസി ന്യൂസ് ജേർണലിസ്റ്റായ സുപ്രിയ മേനോനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്

അത് പോലെ തന്നെ ജേഷ്ഠനായ ഇന്ദ്രജിത്തും സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് 2002ൽ നടി പൂർണിമയെ ആണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചത് ഇരുവർക്കും കൂടി പ്രാർത്ഥന, നക്ഷത്ര എന്ന രണ്ട് മക്കൾ കൂടി ഒണ്ട്. മലയാള സിനിമ നടി കൂടിയായിരുന്ന പൂർണിമ ഇന്ദ്രജിത്ത് നിരവതി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത് വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഒരു ഗാപ് എടുത്തെങ്കിലും താരം ഈ ഇടയ്ക്ക് അഭിനയ രംഗത്തേക്ക് തിരികെ എത്തുകയുണ്ടായിട്ടുണ്ട് അഭിനയത്രിക്ക് പുറമെ പൂർണിമ ഇന്ദ്രജിത്ത് ഒരു നല്ല ബിസിനസ് എന്റർപ്രെണർ കൂടി ആണ് പ്രാണാ എന്ന പേരിൽ ഒരു വസ്ത്ര സ്ഥാപനവും താരം നടത്തുന്നുണ്ട്

പൂർണിമയുടെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ഇതിനകം മലയാള സിനിമയിലോട്ട് കാല് എടുത്ത് വെച്ചിട്ടുണ്ട് താരം പിന്നണി ഗായിക ആയിട്ടാണ് അരങ്ങേറിയിരിക്കുന്നത് നടി പൂർണിമ അമ്മ എന്നതിൽ ഉപരി രണ്ട് മക്കളുടെയും ഒരു നല്ല സുഹൃത്ത് കൂടി ആണ് സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈ ഇടയ്ക്ക് മകളുടെ കൂട്ടുകാരുടെ ഒപ്പം അടിച്ച് പൊളിക്കുന്ന ചിത്രങ്ങളും വൈറലായി മാറിരുന്ന്

ഇപ്പോൾ ഇളയ മകൾ നക്ഷത്രയോടൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടിരിക്കുന്നത് ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷനും വളരെ വ്യത്യസ്തമാണ് “ഇവിടെ ആരാണ് അമ്മ” എന്ന് ചോതിച്ച് കൊണ്ടാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത് മകളുടെ മടിയിൽ കിടക്കുന്ന അമ്മയായ പൂർണിമയെ ലാളിക്കുന്ന മകൾ നക്ഷത്രയുടെ ചിത്രങ്ങൾ ഇതിനകം വൈറലായി മാറീട്ടുണ്ട് ഈ അടുത്ത് നടൻ ഇന്ദ്രജിത്ത് ജൂനിയർ ചീരുവിനെ കാണാൻ പോയ വാർത്തയും ശ്രദ്ധ നേടിയിരുന്നു