പ്രിയയുടെ മുന്നിൽ വീണ് പോയത് പാമ്പിന്റെ പൊട്ടാണ് എന്ന് കുഞ്ചാക്കോ ബോബൻ , ലവ് സ്റ്റോറി കേട്ട് കണ്ണ് തള്ളി ആരാധകർ

മലയാളി ആരധകരുടെ ചോക്ലേറ്റ് ഹീറോകളിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ , ബാല താരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരം പിന്നീട് അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ കുഞ്ചാക്കോ ബോബൻ നേടിയെടുത്ത പ്രെശംസയും പ്രേക്ഷക സ്രെദ്ധയും ചെറുതല്ല.റൊമാന്റിക് ഹീറോ ആയി കുഞ്ചാക്കോ ബോബനും നായികയായി ശാലിനിയും എത്തിയതോടെ അനിയത്തി പ്രാവ് എന്ന ചിത്രം വമ്പൻ ഹിറ്റായി മാറുകയായിരുന്നു.അനിയത്തി പ്രാവ് എന്ന പ്രണയ ചിത്രത്തിന് ശേഷം വലിയ രീതിയിലാണ് താരത്തിന് ആരധികമാരെ ലഭിച്ചത്.അത്തരത്തിൽ എത്തിയ ഒരു ആരാധികയായ പ്രിയയെ ആയിരുന്നു കുഞ്ചാക്കോ ബോബൻ തന്റെ ജീവിതത്തിലേക്കും ഒപ്പം കൂട്ടിയത്.തന്റെ പ്രണയ കഥ ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയായിരുന്നു.

 

 

കുഞ്ചാക്കോ ബോബന്റെ വാക്കുകളിലേക്ക് : – നക്ഷത്ര താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി പങ്കജ് ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു ഫാൻ ഗേൾ മോമെന്റ്റ് ഉണ്ടായി , ഇന്നത്തെ പോലെ അന്ന് സെൽഫിയോ , ഫോട്ടോ യോ , ഒന്നും ഇല്ലാത്ത ഒരു കാലം , അന്ന് കൂടുതലും ഓട്ടോഗ്രാഫ് ആയിരുന്നു പാഷൻ.പങ്കജ് ഹോട്ടലിലെ റിസപ്ഷനിൽ നിന്നും ഒരു കാൾ എനിക്ക് വന്നു , മാർ ഇവാനിയോസ് കോളേജിലെ കുറച്ചു കുട്ടികൾ കാണാൻ വന്നിട്ടുണ്ട് എന്നും ഓട്ടോ ഗ്രാഫ് നൽകണമെന്നും വിളിച്ചുപറഞ്ഞു.ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ കുറെ സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നത് കണ്ടു.എല്ലാവർക്കും ഓട്ടോഗ്രാഫ് ഒക്കെ കൊടുക്കുന്ന സമയത്ത് ഒരു പെൺകുട്ടിയുടെ കണ്ണുകൾ എന്റെ സ്രെദ്ധയിൽ പെട്ടു ..അവളെ ഞാൻ സ്രെധിച്ചു , ഇന്നും ഓർക്കുന്നുണ്ട് അവൾ പാമ്പിന്റെ സ്റ്റൈലിൽ ഉള്ള ഒരു പൊട്ടാണ് ഇട്ടിരുന്നത്.അത് എന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് അപ്പോൾ തനിക്ക് മനസിലായില്ലന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.അത് മറ്റാരുമല്ല പ്രിയയായിരുന്നു ആ പെൺകുട്ടി.

 

 

പിന്നീട് പ്രിയ തന്റെ നമ്പർ തിരഞ്ഞുപിടിച്ച് വിളിച്ചു , പിന്നീട് ഞങ്ങൾ തമ്മിൽ സൗഹൃദമായി മാറി , ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴി മാറി.ഒരു സിനിമ ക്കാരൻ ഒക്കെ ആയത് കൊണ്ട് തന്നെ പറഞ്ഞു പറ്റിക്കുന്നതാണോ എന്നൊരു പേടി പ്രിയയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നു.പ്രിയ അന്ന് പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന കൊച്ചു കുട്ടിയാണ്.പ്രിയക്ക് എൻജിനീയറിങ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ പഠനം കഴിയും വരെ താൻ കാത്തിരുന്നു , അതിനു ശേഷമാണു വിവാഹം നടക്കുന്നത് എന്നും ചാക്കോച്ചൻ പറയുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്.2005 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം ..നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ൽ ആയിരുന്നു പ്രിയക്കും കുഞ്ചാക്കോ ബോബനും ആദ്യ കണ്മണി ഇസഹാക്ക് ജനിക്കുന്നത്.

 

 

 

ധന്യ എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയ ലോകത്തേക്ക് എത്തുന്നത് , പിന്നീട് അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി സ്രെധിക്കപെട്ടു.പിന്നീട് നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും മികവുറ്റതാക്കാൻ താരത്തിന് സാധിക്കാറുണ്ട് .. ഇന്നും യൂത്തന്മാര് പിള്ളേരെ വെല്ലുന്ന മാസ്സ് ലുക്കിലാണ് താരം ഓരോ കഥാപാത്രങ്ങളിലും പ്രേത്യക്ഷപെടുന്നത്. എന്തായാലും ചാക്കോച്ചന്റെ പ്രണയ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ചിത്രങ്ങളുമായി താരം തിരക്കിലാണ് ..” ആറാം പാതിരാ , ഗർർർ , ന്ന താൻ കേസ് കൊട് , മറിയം ടൈലേഴ്സ് , തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Articles You May Like

x