ഒറ്റയ്ക്ക് ജീവിക്കാൻ ഒട്ടും വയ്യ, അദ്ദേഹം പോയ അന്നുമുതൽ ഇന്ന് വരെ അത് ഒരു മാറ്റവും ഇല്ലാതെ തുടരുന്നു,വീടിന്റെ ഉള്ളിലേക്ക് കയറുന്നത് തന്നെ കുറവാണ്, പുറത്തൊക്കെ ആകും കൂടുതൽ സമയവും, കോവിഡ് കാലവും എല്ലാം കൂടി വന്നതാണ് പുള്ളിയുടെ ജീവന് ഇത്രയും ഭീഷണി ആയത്: നെടുമുടി വേണുവിന്റെ ഭാര്യ പറയുന്നു

മലയാളത്തിൻറെ ബഹുമുഖ പ്രതിഭ നെടുമുടി വേണു ഓർമ്മയായിട്ട് രണ്ട് വർഷം പിന്നിട്ടു. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും, കഥാപാത്രങ്ങൾ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് അദ്ദേഹം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ നെടുമുടി വേണു. ഭാര്യ സുശിലയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ രണ്ടുവർഷം വളരെ പെട്ടെന്നാണ് കടന്നുപോകുന്നത്. അദ്ദേഹം നഷ്ടപെട്ട ദിവസങ്ങൾ മുതൽ ഈ രണ്ടുവർഷം ഒരുപോലെയാണ് കടന്നു പോകുന്നത്. അദ്ദേഹം ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട്. വീടിന്റെ ഉള്ളിലേക്ക് കയറുന്നത് തന്നെ കുറവാണ്, പുറത്തൊക്കെ ആകും കൂടുതൽ സമയവും, ഒന്നുകിൽ ഓഫീസ് റൂമിൽ ആയിരിക്കും. ഒറ്റയ്ക്ക് ജീവിക്കാൻ ഒട്ടും വയ്യ. അദ്ദേഹം പോയ അന്നുമുതൽ ഇന്ന് വരെ അത് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. പിന്നെ നമ്മൾ ഈ ജീവിതത്തോട് ജീവിത അവസ്ഥകളോട് പൊരുത്തപെട്ടല്ലേ പറ്റൂ. എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാണ്, എങ്കിലും ശ്രമിക്കാതിരിക്കാൻ ആകില്ലല്ലോ.നമുക്ക് ആശ്വാസം ആയത് ഈ രണ്ട് വര്ഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തെ മലയാളികളുടെ സ്വന്തമായി അവർ കാണുന്നതിലാണ്.

1982 ൽ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഏതാണ്ട് നാല്പതുവര്ഷത്തോളം യാതൊരു വിഷയവും ഇല്ലാതെ മുൻപോട്ട് പോയി. അതിൽ പകുതി സമയവും അദ്ദേഹം ഷൂട്ടിങിലായിരിക്കും. ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് ഫുൾ ടൈം വീട്ടിലുണ്ടാകും. സിനിമയും ജീവിതവും കൂട്ടിക്കുഴക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. പുറത്തേക്ക് പോകുന്ന സ്വഭാവവും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നമ്മൾ എപ്പോഴും ഹാപ്പി ആയിരുന്നു. കോവിഡ് കാലവും എല്ലാം കൂടി വന്നതാണ് പുള്ളിയുടെ ജീവന് ഇത്രയും ഭീഷണി ആയത്. എല്ലാത്തരം വേഷങ്ങളും അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിലൊക്കെ പുള്ളി ഹാപ്പി ആയിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങളും ചെയ്തേനെ.

Articles You May Like

x