നടൻ അശോകൻ ജയിലിലായത് ചതി മൂലം , സെല്ലിൽ ഇരുന്നു പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തി അശോകൻ

മലയാളി ആരധകരുടെ പ്രിയ നടനാണ് അശോകൻ , കോമഡി വേഷങ്ങളിലൂടെയും നായകനായും , അനുജൻ കഥാപത്രങ്ങളിലൂടെയും ഒക്കെ മലയാളികളുടെ പ്രിയ നടനായി തിളങ്ങിയ താരമാണ് അശോകൻ.1979 ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് അശോകൻ.പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും ആരാധകരുടെ പ്രിയ നടനായി താരം മാറി.ഇപ്പോഴിതാ തന്റെ ജീവിതം തന്നെ നശിച്ചുപോകുമായിരുന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ അശോകൻ ഇപ്പോൾ.അശോകന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് താരം ജയിലിൽ കിടക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തിയത്.

 

ഖത്തറിൽ വെച്ചാണ് സംഭവം നടക്കുന്നത്.സുഹൃത്തിനെ കാണാൻ താൻ ഖത്തറിൽ എത്തുകയും , സുഹൃത്തിനെ കാണുകയും സൽക്കാരമൊക്കെ കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു.ഹോട്ടലിൽ എത്തി പൂട്ട് തുറക്കാൻ നോക്കിയപ്പോഴാണ് സാധിക്കുന്നില്ല എന്ന കാര്യം മനസിലായത്.പെട്ടന്ന് കുറച്ച് അറബികൾ സഹായിക്കാൻ എന്ന രീതിക്ക് എത്തുകയും പൂട്ട് തുറക്കുകയും ഇവരെ മുറിക്കുള്ളിൽ പൂട്ടി ഇടുകയും ചെയ്തു.അവർ അശോകന്റെയും സുഹൃത്തിന്റെയും ബാഗും മുറിയും പരിശോധിക്കുകയും ചെയ്തു.പിന്നീടാണ് മനസിലായത് അവർ അന്വഷണ ഉദ്യോഗസ്ഥർ ആയിരുന്നു എന്ന്.അശോകനെയും കൂട്ടുകാരനെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

 

 

അവർ മേലുദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും ചെയ്തു, തൻറെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനെ ഉദ്യോഗസ്ഥർ കൂട്ടികൊണ്ട് പോവുകയും തിരിച്ചുവന്നപ്പോൾ സുഹൃത്തിന്റെ മുഖം ചുവന്നിരുന്നു , അത് അവരിൽ നിന്നും കിട്ടിയ അടി മൂലമാണെന്നും താരം ഓർക്കുന്നു.പിന്നീട് തന്നെ ജയിലിൽ ഇടുകയും തന്നോടൊപ്പം പാകിസ്താനി തടവുകാർ ഉണ്ടായിരുന്നു .സെല്ലിൽ ഇരുന്നു പൊട്ടിക്കരഞ്ഞു വെന്നും താരം ഓർക്കുന്നു .ജീവിതം അവസാനിച്ചു എന്നുള്ള അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ , എന്നാൽ ദൈവം ഒപ്പം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ രക്ഷപെടാൻ സാധിച്ചെന്നും അശോകൻ പറയുന്നു.

സുഹൃത്തിന്റെ കൂട്ടുകാരിൽ ആരോ ഒരാൾ തന്നെ ചതിക്കാൻ പഴയ സിനിമയിലെ ഒരു ചിത്രം വെച്ച് പൊലീസിന് വിവരം നൽകിയത് മൂലമാണ് അവർ പരിശോധന നടത്തിയത്.പിന്നീട് സ്പോൺസർ എത്തുകയും അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ അഭിനയിച്ചതിന്റെ ഖത്തറിലെ ഒരു ലേഖനം കാണിക്കുകയും തുടർന്ന് മോചിതനാവുകയും ചെയ്‌തെന്നാണ് അശോകൻ പറയുന്നത്.തൂവാന തുമ്പികൾ എന്ന ചിത്രത്തിലെ രംഗവും അശോകൻ പങ്കുവെച്ചിരുന്നു.

x