ആരധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിടപറഞ്ഞു , കണ്ണീരോടെ താരലോകം

ആരധകരെയും സിനിമലോകത്തെയും കണ്ണീരിലാഴ്ത്തി പ്രിയ നടൻ വിവേക് വിടവാങ്ങി .. തമിഴ് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ഹാസ്യ താരം വിവേക് എന്ന വിവേകാനന്ദൻ വിടവാങ്ങി , ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ വിവേകിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോട് കൂടിയാണ് ഷൂട്ടിങ് സൈറ്റിൽ വിവേക്ക് പെട്ടന്ന് കുഴഞ്ഞുവീണത് .. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നു , ഒട്ടും വൈകാതെ ശസ്ത്രക്രിയക്ക് വിധേയനാക്കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല .. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം യന്ത്ര സഹായത്താൽ നിയന്ത്രിക്കുന്ന എഗ്‌മോ മെഷീന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ താരം പുലർച്ചെ 4 . 30 ന് വിടപറയുകയായിരുന്നു .. ഹൃദയത്തിലേക്കുള്ള പ്രദാന രക്തക്കുഴൽ അടഞ്ഞുപോയതാണ് മരണ കാരണം ..

 

200 ൽ അധികം സിനിമകളിൽ വേഷമിട്ട താരം പകരം വെക്കാനില്ലാത്ത തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയിരുന്നു .. പ്രമുഖ നടന്മാർക്കൊപ്പം എല്ലാം വേഷമിട്ട താരത്തിന് അഞ്ചു തവണ തമിഴ്നാട് സ്റ്റേറ്റ് അവാർഡും , മൂന്നു തവണ മികച്ച ഹാസ്യ താരത്തിനുള്ള തമിഴ്‌നാട് ഫിലിം ഫെയർ അവാർഡും താരം നേടിയിട്ടുണ്ട് .. മികച്ച അവതാരകനായും , നടനായും എല്ലാം തിളങ്ങിയ താരമാണ് വിവേക് .. ഒരുകാലത്ത് സിനിമയിലെ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം തന്നെ വിവേകിന്റെ സാന്നിധ്യമുണ്ടായിരുന്നു .. കാതൽ മന്നൻ , ഖുശി , മിന്നലേ , അലൈപായുതേ , ധൂൾ , ഷാജഹാൻ , റൺ തുടങ്ങി മിക്ക ഹിറ്റ് ചിത്രങ്ങളിലും വിവേക് സാന്നിധ്യമായിരുന്നു .. ” മന്നതിൽ ഉരുതി വീണ്ടും ” എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് തമിഴ് സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു .. മലയാളത്തിൽ ബമ്പർ ഹിറ്റ് അടിച്ച ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് ” എംജി ആർ നഗറിലെ തോമസ് കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിവേക് ആയിരുന്നു ..

 


 

1961 ൽ തൂത്തുക്കുടിയിൽ ജനിച്ച താരം ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്താണ് മദ്രാസ് ഹ്യൂമർ ക്ലബ്ബിന്റെ സ്ഥാപകൻ ഗോവിന്ദ രാജനുമായി പരിചയപ്പെടുന്നത് , ആ ബന്ധമാണ് വിവേകിനെ സിനിമയിൽ എത്തിച്ചത് .. പിന്നീട് പ്രമുഖ സംവിധയകാൻ ബലചന്ദറിന്റെ തിരക്കഥാകൃത്തായും , സഹസംവിദായകനായും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു .. 200 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട താരത്തിനെ 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു .. വിജയ് നായകനായി എത്തി പുറത്തിറങ്ങിയ ബീഗിൽ എന്ന ചിത്രത്തിൽ വിവേക് സ്രെധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു .. കമൽ ഹസ്സൻ നായകനായി എത്തുന്ന ഇന്ത്യൻ 2 ആണ് താരം അവസാനമായി അഭിനയിച്ചത് ..

x