ഇനിയൊരു പ്രണയത്തിനായിട്ടാണ് കാത്തിരിക്കുന്നത് എന്ന് മഞ്ജു – ആകാംഷയോടെ കാത്തിരിക്കുന്നു എന്ന് ആരാധകർ

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ മുൻനിരയിലുള്ള നടിയാണ് മഞ്ജു വാര്യർ .. ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം മലയാളികൾ താരത്തിന് ചുമ്മാ പതിച്ചുനൽകിയതല്ല .. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് ഇന്നും യുവ തലമുറയിലെ നടിമാർക്ക് വെല്ലുവിളിയാണ് മഞ്ജു വാര്യർ .. വെത്യസ്തമായ അഭിനയത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് ലേഡി സൂപ്പർ സ്റ്റാർ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് .. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള മഞ്ജുവിന്റെ അരങ്ങേറ്റം , പിന്നീട് ദിലീപിന്റെ നായികയായി സല്ലാപം എന്ന ചിത്രത്തിലെ രാധ എന്ന വേഷം ഏറെ പ്രേക്ഷക പ്രശംസ നേടുകയും സ്രെധിക്കപെടുകയും ചെയ്തതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല ലേഡി സൂപ്പർ സ്റ്റാറിന് ..

 

 

പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരം വിവാഹത്തോടെയായിരുന്നു ആരാധകരെ നിരാശരാക്കി അഭിനയലോകത്തുനിന്നും താൽക്കാലികമായി ഇടവേളയെടുത്തത് .. എന്നാൽ നീണ്ട 15 വർഷത്തെ ഇടവേളക്ക് ശേഷം താരം വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയപ്പോൾ ഇരു കയ്യും നീട്ടിയായിരുന്നു മലയാളി പ്രേക്ഷകർ താരത്തെ സ്വീകരിച്ചത് .. റോഷൻ ആൻഡ്രൂസ് സംവിദാനം ചെയ്ത ” ഹൗ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ് .. തിരിച്ചുവരവ് തന്നെ ഗംഭീരമാക്കി ചിത്രം സൂപ്പർ ഹിറ്റാവുകയും ചെയ്തതോടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമായി മാറുകയായിരുന്നു മഞ്ജു വാര്യർ ..അഭിനയലോകത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ .. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് ..

 

 

താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ആരധകർ വൈറലാക്കി മറ്റാരുണ്ട് .. 18 കാരിയുടെ ലുക്കിൽ എത്തിയ മഞ്ജുവിന്റെ പുത്തൻ മെയ്ക്ക് ഓവർ ചിത്രങ്ങളും ” കിം കിം കിം ” എന്ന ഗാനത്തിന് ചുവട് വെച്ച താരത്തിന്റെ ഡാൻസ് വിഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു .. ” ദി പ്രീസ്റ്റ് , ചതുർമുഖം ” തുടങ്ങി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളാണ് മഞ്ജു വാര്യർ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് .. തുടർച്ചയായി രണ്ട് ഹൊറർ മോഡിൽ ഉള്ള ചിത്രങ്ങൾ ചെയ്തത് കൊണ്ട് ഇനിയൊരു പ്രണയം ആവാം എന്നായിരുന്നു മഞ്ജുവിന്റെ തുറന്നുപറച്ചിൽ .. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് ..

 

കുറച്ചു കാലമായി താൻ റൊമാൻസ് ചെയ്തിരുന്നില്ല എന്നും അതുകൊണ്ട് തന്നെ നല്ലൊരു ലവ് സ്റ്റോറികൾ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുമെന്നും മഞ്ജു കൂട്ടിച്ചേർത്തു .. ഇനിയൊരു പ്രണയത്തിനായിട്ടാണ് കാത്തിരിക്കുന്നത് എന്ന് മഞ്ജു പറഞ്ഞപ്പോൾ ആകാംഷയോടെ കാത്തിരിക്കുന്നു എന്നാണ് ആരധകർ പറഞ്ഞത് .. തന്റെ സൗന്ദര്യത്തിനു പിന്നിൽ ഒരു രഹസ്യവും ഇല്ല എന്നും , പ്രണയത്തിന് പ്രായം ഒരു തടസ്സമായി തോന്നുന്നില്ല എന്നും മഞ്ജു കൂട്ടിച്ചേർത്തു .. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും മെയ്ക്ക് ഓവർ ചിത്രങ്ങളിലൂടെയും മഞ്ജു സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് .. തരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു .. പ്രായം പിന്നോട്ടാണ് എന്നാണ് തരാം തെളിയിക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

Articles You May Like

x