
കരിക്കിലെ ജോർജിൻറെയും ലോലന്റെയും പുത്തൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
ഒന്നിനൊന്നു മെച്ചമായ ആശയങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രേക്ഷകമനസ്സുകൾ കീഴടക്കിയവരാണ് കരിക്ക് ടീം. ഇന്‍റർനെറ്റും മൊബൈലും കയ്യിലുള്ള ഏതൊരു മലയാളിക്കും സുപരിചിതമാണ് ‘കരിക്ക്’. മലയാളത്തിലെ ആദ്യത്ത ഓൺലൈൻ വിജയം കൊയ്ത മിനി വെബ് സീരീസ് ‘തേരാ പാരാ’ക്ക് പിന്നിൽ കരിക്കായിരുന്നു. തേരാപ്പാര നടത്തം അല്ല കൃത്യമായ പ്ലാനിങ് ആണ് കരിക്കിന് പിന്നിലെ വിജയമെന്ന് ഇവർ പറയുന്നു. വലിയ പ്രമോഷനുകളൊന്നുമില്ലാതെ, പറഞ്ഞും കേട്ടറിഞ്ഞുമാണ് നവമാധ്യമങ്ങളിൽ കരിക്ക് ടീം തരംഗമായത്. തേരാ പാരയിൽ തുടങ്ങി വ്യത്യസ്തമായ സീരീസുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ആധിപത്യം നേടിയ കണ്ടന്‍റ് ക്രിയേറ്റർമാരാണ് കരിക്ക്.

ഓണവും ക്രിസ്മസും വിഷുവും തുടങ്ങി ലോക്ക് ഡൗണിൽ വരെ പുതിയ എപ്പിസോഡുകളും കഥകളുമായി മലയാളികളെ ചിരിപ്പിച്ച കരിക്ക് നെറ്റ്ഫ്ലിക്സിലും കൊടി നാട്ടിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ എല്ലാ എപ്പിസോഡുകളിലും പുതുമ കൊണ്ടുവരുന്ന കരിക്ക് ഓരോ സീരീസുകളിലൂടെയും പ്രേക്ഷകരുടെ എണ്ണവും വർധിപ്പിക്കുകയാണ്. കരിക്കിന് ഓരോ എപ്പിസോഡുകളുടെയും റിലീസ് ആരാധകർ വലിയ ആഘോഷം ആകാറുണ്ട്. നിഖിൽ എന്ന യുവാവാണ് കരിക്ക് എന്ന ഈ സംരംഭത്തിന് പിന്നിൽ. അദ്ദേഹം തന്നെയാണ് കരിക്കിലെ മധുരവും പുതുമയും എല്ലാം കാത്തുസൂക്ഷിക്കുന്നതും.

കരിക്ക് ലൂടെ നിരവധി യുവതാരങ്ങൾ ആണ് പ്രേക്ഷകമനസ്സിൽ കുടിയേറിയത്. തേരാപ്പാര യിലൂടെ എത്തി മനംകവർന്ന ലോലനും ശംഭുവും ഷിബുവും ജോർജും സീൻ ബ്രിട്ടോയുo, ഫ്രാൻസിസും, കെ കെ യും മലയാളികൾക്ക് സുപരിചിതരാണ്. ഫേസ്ബുക്കും യൂട്യൂബ്ഉം കൈകാര്യം ചെയ്യുന്ന ശരാശരി മലയാളികൾക്ക് ഇവരെ അറിയാതിരിക്കാൻ യാതൊരു വഴിയുമില്ല, അത്രയധികം ജനപ്രീതി നേടിയ താരങ്ങളാണ് ഇവർ. ഇവരെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ അത്തരമൊരു വെറൈറ്റി കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.
