തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രിയ നടി ശ്രീ രഞ്ജിനി അമ്മയായി , ആശംസകളുമായി ആരാധകർ

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം കണ്ടവരാരും അശ്വതി എന്ന ടീച്ചറായി എത്തിയ ശ്രീ രഞ്ജിനിയെ മറക്കാൻ ഇടയില്ല .. വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്ഭനാഭൻ മാഷിനെ പ്രണയിക്കുന്ന ഇംഗ്ലീഷ് ടീച്ചറായി എത്തിയ രഞ്ജിനിയുടെ അഭിനയത്തിന് മികച്ച കയ്യടിയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .. തനിക്ക് ആലപിച്ച കഥാപാത്രം അതിമനോഹരമാക്കിയതോടെ രഞ്ജിനി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു .. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഷോർട്ട് ഫിലിമുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം കൂടിയായിരുന്നു ശ്രീ രഞ്ജിനി .. പ്രിയ നടി രഞ്ജിനി അമ്മയായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് .. താരത്തിന് ആൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത സംവിദായകനും സഹോദരനുമായ ബീഹരിയാണ് സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ചത് .. കഴിഞ്ഞ വർഷമായിരുന്നു ശ്രീ രഞ്ജിനിയും പെരുമ്പാവൂർ സ്വദേശിയുമായ രൺജിത്ത് പി ചന്ദ്രനുമൊത്തുള്ള വിവാഹം കഴിഞ്ഞത് .. ഇരുവരുടെയും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് .. ബി ഹരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :-

 

 

അനിയത്തിക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റിവ് ആയിരുന്നു , അവൾ പ്രെഗ്നന്റും ആയിരുന്നു . ഡോക്റ്റർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിക്ക് 24 ദിവസങ്ങൾക്ക് മുമ്പാണ് അവൾ പോസിറ്റിവ് ആയത് . എല്ലായിടത്തെയും പോലെ ചുറ്റുമുള്ള വാർത്തകളും , ഭയപ്പെടത്തലുമെല്ലാം ഈ സാഹചര്യത്തിൽ സ്വാഭാവികമാണല്ലോ !! വീട്ടിലും എല്ലാവരും ഭയന്നു . വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു . ഹാർട്ടിന് ബുദ്ധിമുട്ടുള്ള അച്ഛനെയും , പ്രായമായ അമ്മൂമ്മയേയും ബന്ധുവീട്ടിലയച്ചു . എന്റെ അനിയത്തിയും , അവളുടെ ഭർത്താവും നല്ല സ്ട്രോങ്ങ് ആയിരുന്നു !! പേടിച്ച അമ്മയോട് ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത് തൽക്കാലം പുറം വാർത്തകൾക്ക് വിശ്രമം കൊടുക്കുക , ഒരു സത്യം അത് ആക്സപ്റ്റ് ചെയ്‌താൽ പിന്നെ അതിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റും എന്ന് തന്നെയായിരുന്നു . കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവെറിക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെൻഷൻ കിടക്കുമ്പോഴും അവൾക്ക് ഈ ടൈമിൽ പെയിൻ വന്നാൽ അമൃത പോലുള്ള ആശുപത്രികളിൽ ഒരു സേഫ്റ്റിക്ക് കൊണ്ടുപോകാനുള്ള പ്ലാൻ ബിയും റെഡിയാക്കിയിരുന്നു !! ഉള്ളിലെ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ അവളുടെ ഹസ്ബൻഡ് എല്ലാ ദിവസവും അവൾക്ക് ഇൻജെക്ഷൻ എടുത്തിരുന്നു ( ആർക്കും ചെയ്യാവുന്ന ഇൻസുലിൻ എടുക്കുന്ന പോലുള്ള ഒന്നാണിതും – മെഡിസിൻ തണുപ്പിച്ച് സൂക്ഷിക്കണം എന്ന് മാത്രം .) . അങ്ങനെ ഇരിക്കുമ്പോൾ ആണ് സംസ്‌ഥാനത്ത് ലോക്ക് ഡൌൺ വരുന്നത് . പോരാത്തതിന് ന്യൂസുകൾ കണ്ടാൽ ടെൻഷൻ വെറുതെ കൂടും .

 

ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച് , ചിട്ടയായി മരുന്നുകളും , മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു . സാനിറ്റയ്‌സറിൽ എല്ലാത്തിനെയും മുക്കി . അനിയത്തിക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി , എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്തു . ഇടയ്ക്കൊരു ദിവസത്തെ വോമിറ്റിങ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല . ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല .. ദിവസങ്ങൾ കഴിഞ്ഞു !! ഈ ലോക്ക് ഡൌൺ സമയത്തും ആശുപത്രിയിൽ ടെസ്റ്റിന് പോകാൻ റോഡിൽ ഒരു പ്രശ്നങ്ങളും നേരിടേണ്ടി വന്നില്ല !! അങ്ങനെ ഒടുവിൽ അനിയത്തിക്കും , അളിയനും ഒക്കെ കോവിഡ് നെഗറ്റീവ് ആയി . ഇന്നലെ വൈകീട്ട് അവൾ പ്രസവിച്ചു , നോർമൽ ഡെലിവറി ആണ് .. കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ട് , മിടുക്കാനായി അവൻ ഈ ലോകത്തിനു മുമ്പിൽ കണ്ണുകൾ തുറന്നിരിക്കുന്നു . ഞാനൊരു അമ്മാവനായിരിക്കുന്നു !! ഞങ്ങൾ വാവ എന്ന് വിളിക്കുന്ന അനിയത്തി ശ്രീരഞ്ജിനിയെ നിങ്ങൾ സിനിമയിലൂടെയും , ഷോർട്ഫിലിമുകളിലൂടെയും ചിലപ്പോൾ അറിയും !! അവൾ ഇതിനെയെല്ലാം മിടുക്കിയായി നേരിട്ട് ഇപ്പോൾ നല്ല ആരോഗ്യവതിയായിരിക്കുന്നു .. കോവിഡ് ഒക്കെ അതിജീവിക്കാൻ നമ്മുടെ അമ്മമാർക്കും , കുഞ്ഞുങ്ങൾക്കുമെല്ലാം നല്ല കരുത്താണെന്നേ .. അതുകൊണ്ടു തന്നെ ഒരമ്മയും നിറവയറും വച്ച് കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത് . ധൈര്യത്തോടെ നേരിടുക . വർത്താനം കുറച്ചൂടെ മാനുഷികമാക്കി പറഞ്ഞാൽ – മാനസികമായി കരുത്തോടെ അങ്ങ് നേരിട്ടാൽ എല്ലാം പോസിറ്റിവും , കൊറോണ നെഗട്ടീവും ആയിക്കോളും ..അപ്പൊ ചെറിയ പെരുന്നാൾ ആശംസകൾ !!!

 

x