സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ദിലീപ് ചെയ്തത് ഇതാണ് , പ്രിയ നടൻ കൊല്ലം തുളസി

നിരവധി ചിത്രങ്ങളിലൂടെ വെത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് കൊല്ലം തുളസി . വില്ലനായും സഹനടനായും ഒക്കെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ താരത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് .. വളരെ ചെറുപ്പം മുതൽ നാടകാഭിനയത്തിൽ സജീവ സാന്നിധ്യമായ താരം 1986 ൽ പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത് .. 200 ൽ അധികം സിനിമകളിലും 300 ൽ അധികം റേഡിയോ നാടകങ്ങളിലും , 200 ൽ അധികം ടെലി സീരിയലുകളിലും താരം അഭിനയിച്ചു ശ്രെധ നേടിയിട്ടുണ്ട് . കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളിൽ എത്തിയ താരം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ മനോഹരമാക്കിയിട്ടുണ്ട് .. അഭിനയത്തിന് പുറമെ എഴുത്തിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലം തുളസി . എട്ടുകാലി , തുളസിയുടെ കഥകൾ , തുളസിയുടെ തമാശകൾ , തുളസിയുടെ കവിതകൾ അങ്ങനെ നിരവധി പുസ്തകങ്ങൾ താരത്തിന്റേതായിട്ടുണ്ട് .

അഭിനയലോകത്ത് മിന്നി നിൽക്കുമ്പോൾ താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ക്യാൻസർ കടന്നു വരുകയും അതിനെ താരം മനോധൈര്യം കൊണ്ട് നേരിടുകയും ചെയ്തിരുന്നു . ക്യാൻസർ വന്ന സമയം താൻ സാമ്പത്തികമായി മോശം അവസ്ഥയിൽ എത്തുകയും തക്ക സമയത്ത് സഹായ ഹസ്തങ്ങളുമായി എത്തിയവരെക്കുറിച്ചുമാണ് വെളിപ്പെടുത്തുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ആരുടേയും ഔദാര്യം സ്വീകരിക്കുന്ന ഒരു സ്വഭാവക്കാരൻ അല്ലാത്തത് കൊണ്ട് തന്നെ തന്നെ സാമ്പത്തികമായി സഹായിക്കാൻ ദിലീപ് ചെയ്ത പ്രവർത്തിയെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത് .. കൊല്ലം തുളസിയുടെ വാക്കുകളിലേക്ക് ..

കാൻസർ അറിയാവുന്നവർക്ക് അറിയാം , കാൻസർ എന്നത് മഹാ രോഗം തന്നെയാണ് .അത് പിടിപെട്ടു കഴിഞ്ഞാൽ ജീവിച്ചു മുന്നോട്ട് പോകാൻ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് . കീമോ ഒക്കെ കഴിഞ്ഞ് ഞാൻ ആകപ്പാടെ അവശതയിൽ നിൽകുമ്പോൾ സാമ്പത്തികമായും ഞെരുക്കങ്ങൾ ഒക്കെ അന്ന് ഞാൻ അനുഭവിച്ചു നിഷ്‌ക്രിയത്വം ബാധിച്ചു വീട്ടിൽ ഒതുങ്ങി കൂടുമ്പോഴാണ് ഒരിക്കൽ എന്നെ സൗണ്ട് തോമ ദിലീപിന്റെ ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത് . ദിലീപ് തന്നെയാണ് തന്നെ നേരിട്ട് വിളിക്കുന്നത് . ചേട്ടാ ചേട്ടന് ഇപ്പൊ അഭിനയിക്കാൻ പറ്റുവോ ? അഭിനയിക്കാൻ പറ്റുവെങ്കിൽ നമുക്കൊരു വേഷമുണ്ട് . ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് , ചേട്ടൻ തന്നെ അഭിനയിച്ചാലെ അത് രസമാകാത്തൊള്ളൂ എന്ന് ദിലീപ് പറഞ്ഞു . ദിലീപ് പറഞ്ഞ പ്രകാരം ഞാൻ ആ സിനിമയിൽ ജോയിൻ ചെയ്യുകയും ചെയ്തു . രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്റെ വേഷം ഷൂട്ട് കഴിയുകയും ചെയ്തു . എന്നാൽ രണ്ട് ദിവസം കൊണ്ട് തീർന്ന തന്റെ ചെറിയ വേഷത്തിന് താൻ പ്രതീഷിക്കാത്തതിലും കൂടുതൽ പ്രതിഫലം ലഭിക്കുകയുണ്ടായി . പ്രതിഭലം കൂടുതൽ തന്നത് തന്റെ വേഷത്തിന് ലഭിച്ചതായിരുന്നില്ല , സാമ്പത്തികമായി സഹായിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു . മറ്റൊരു രീതിയിൽ സഹായവുമായി എത്തിയാൽ താൻ അത് വാങ്ങിക്കില്ല എന്ന് ബോധ്യമുള്ളത് കൊണ്ടാണ് ദിലീപ് അത്തരത്തിൽ നൽകിയത് . അതിനു ശേഷം കുറച്ചു ചിത്രങ്ങളിൽ കൂടെ ദിലീപ് അവസരങ്ങൾ തന്നു . ഒറ്റ ഷോട്ട് മാത്രേ ഉള്ളെങ്കിലും പ്രതിഫലം നല്ല രീതിക്ക് നൽകുകയും ചെയ്തു . സിനിമ രംഗത്ത് മറ്റാരും ചെയ്യാത്ത ഒരു സഹായവും മനസുമാണ് ദിലീപിനുള്ളത് എന്ന് കൊല്ലം തുളസി പറയുന്നു .. കൊല്ലം തുളസിയുടെ അഭിമുഖ വിഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

നിരവധി ചിത്രങ്ങളിൽ സ്രെധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് കൊല്ലം തുളസി . കൂടുതൽ ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങളിലാണ് താരം എത്തിയത് . സുരേഷ് ഗോപി നായകനായി ജോഷി സംവിദാനം ചെയ്ത ഹിറ്റ് ചിത്രം ലേലം കണ്ടവർ ആരും അതിലെ വില്ലനായ ” പാപ്പി” എന്ന കഥാപാത്രത്തെ മറക്കാനിടയില്ല , സോമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന മാസ്സ് കഥാപത്രത്തോടൊപ്പം കിടപിടിച്ച വില്ലൻ കഥാപത്രമായിരുന്നു പാപ്പി. കൂടെ നിന്ന് ചതിക്കുന്ന പാപ്പി എന്ന വില്ലനായി എത്തി കഥാപത്രത്തെ കിടിലമാക്കിയത് പ്രിയ നടൻ കൊല്ലം തുളസിയായിരുന്നു .. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് താരം നേടിയെടുത്തിരുന്നു ..

Articles You May Like

x