
മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി; നടൻ കുണ്ടറ ജോണി അന്തരിച്ചു, നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊച്ചി: പ്രശസ്ത നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരവധി മലയാള സിനിമകളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയിട്ടുള്ള നടനാണ് കുണ്ടറ ജോണി എന്ന നടൻ. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ താരത്തെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് അവസാനചിത്രം.