അഡ്ജസ്റ്റ്മെന്റ് വേണ്ടിവരും , പണം ഒരു പ്രേശ്നമല്ല എന്ന് അവർ പറഞ്ഞു – തുറന്നടിച്ച് സീരിയൽ സീരിയൽ നടി വിന്ദുജാ

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദന മഴ എന്ന സീരിയൽ.ചന്ദന മഴ എന്ന സീരിയലിന്റെ പേര് കേട്ടാൽ മലയാളികൾക്ക് മനസിലേക്ക് ഓടി എത്തുന്ന മുഖമാണ് സീരിയലിൽ അമൃത എന്ന ശാലീന സുദരിയായി വേഷമിട്ട മേഘ്‌നയുടെ മുഖം.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മേഘ്‌നയും സീരിയലും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.അതുകൊണ്ട് തന്നെ സീരിയൽ റേറ്റിങ്ങിൽ ഏറെ മുൻപന്തിയിലായിരുന്നു.എന്നാൽ ഇടക്ക് വെച്ച് മേഘ്‌ന പെട്ടന്ന് സീരിയലിൽ നിന്നും അപ്രത്യക്ഷ ആകുകയും മേഘ്‌നയ്ക്ക് പകരക്കാരിയായി എത്തിയ താരവുമായിരുന്നു വിന്ദുജാ വിക്രമൻ.വിവാഹം മൂലം സീരിയലിൽ നിന്നും വിട്ടുനിന്ന മേഘ്‌ന അവതരിപ്പിച്ച അമൃത എന്ന വേഷത്തിലേക്കാണ് വിന്ദുജാ വിക്രമൻ എത്തിയത്.

ആദ്യമൊക്കെ പ്രേക്ഷകർക്ക് താരത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് മികച്ച അഭിനയത്തിലൂടെയും കിടിലൻ കഥാമുഹൂർത്തങ്ങളിലൂടെയും വിന്ദുജാ അമൃതയായി തകർത്തഭിനയിച്ചതോടെ മേഘ്‌നയെ വെല്ലുന്ന ആരധകരായിരുന്നു താരത്തിന് ലഭിച്ചത് .സീരിയലിന്റെ ഏറെ കുറെ എൺപത് ശതമാനവും മേഘ്‌നയായിരുന്നു അമൃതയെങ്കിലും പിന്നീട് വന്ന് ഏറെ ആരാധകരെ സമ്പാദിക്കാൻ വിന്ദുജക്ക് കഴിഞ്ഞു.

ഇപ്പോഴിതാ താരത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ ലോകത്തെയും സീരിയൽ ആരാധകരെയും ഞെട്ടിച്ചിരിക്കുന്നത്.സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.വിളിച്ചവർ ജനുവിൻ ആണോ എന്ന് പോലും അറിയില്ല , ഒരു പടത്തിന്റെ ഡീറ്റെയിൽസ് വിളിച്ചുപറഞ്ഞതിന് ശേഷം അവർ ഒരു അഡ്ജസ്റ്റ്മെന്റ് വേണ്ടിവരുമെന്നും പണം അവർക്കൊരു പ്രെശ്നം അല്ലെന്നും വിളിച്ചവർ പറഞ്ഞതായി വിന്ദുജാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു..താരത്തിന്റെ അഭിമുഖം യൂട്യൂബിൽ വൈറലായി മാറിയിരുന്നു.ഒപ്പം പ്രണയമുണ്ടോ എന്നുള്ള ചോദ്യത്തിന് പ്രണയമുണ്ടെന്നും ഉടൻ തന്നെ വിവാഹമുണ്ടാകും എന്നുള്ള മറുപടിയായിരുന്നു താരം നൽകിയത്.

സുന്ദരി നടി മേഘ്‌നയുടെ പകരക്കാരിയായിട്ടാണ് വിന്ദുജാ ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയൽ ലോകത്തേക്ക് എത്തുന്നത് ..പെട്ടന്നുള്ള കഥാപത്രത്തിന്റെ മാറ്റം ആരാധകർ എങ്ങനെ അംഗീകരിക്കുമോ ഇല്ലയോ എന്ന പേടിയിലായിരുന്നു അണിയറപ്രവർത്തകർ.എന്നാൽ അണിയറപ്രവർത്തകരെയും ആരധകരെയും ഞെട്ടിക്കുന്ന അഭിനയമുഹൂര്തങ്ങളായി വിന്ദുജാ സീരിയയിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.നടിയായും മോഡലായും ഒരേപോലെതിളങ്ങുന്ന താരം കൂടിയാണ് വിന്ദുജാ വിക്രമൻ.അമൃത ടീവിയിൽ സംപ്രേഷണം ചെയ്ത ബാക്ക് ബെഞ്ചേഴ്‌സ് എന്ന സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്..പിന്നീട് ആത്മസഖി ചന്ദനമഴ , സൂര്യ ടീവി യിൽ സംപ്രേഷണം ചെയ്യുന്ന ഒരിടത്തൊരു രാജകുമാരി അടക്കം നിരവധി സീരിയലുകളിൽ താരം മികച്ച കഥാപാത്രങ്ങളായി വേഷമിട്ടു.

ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ച് താരം സോഷ്യൽ മീഡിയ വഴി രംഗത്ത് എത്താറുണ്ട്.താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരങ്ങൾക്കുളിൽ തന്നെ ആരധകർ വൈറലാക്കി മാറ്റാറുമുണ്ട്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരധകരുടെ മനസ്സിൽ ഇടം നേടിയ വിന്ദുജായുടെ സിനിമയിൽ നിന്നുമുണ്ടായ ദുരനുഭവത്തിന്റെ വെളിപ്പെടുത്തലാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

x