ആ ഒരു തീരുമാനത്തിന്റെ നഷ്ടം ഇന്നും മനസിനെ വേദനിപ്പിക്കുന്നുണ്ട് , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മഞ്ജു വാര്യർ

തിരിച്ചുവരവിൽ മലയാള സിനിമയുടെ ശ്രദ്ധയെ സാന്നിധ്യമായ ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങുകയാണ് മഞ്ജു വാര്യർ. നായികയായി എത്തിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം ഇപ്പോഴും കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ധനുഷ് നായകനായ അസുരിലൂടെ തമിഴിലെ തന്റെ അരങ്ങേറ്റത്തിനും താരം തിരി കൊളുത്തിയത്. ഈ ചിത്രം ബോക്സ് ഓഫീസിൽ നേടിയ വിജയം വളരെ വലുതായിരുന്നു. പിന്നാലെ വീണ്ടും മലയാളത്തിൽ സജീവമാവുകയും ചെയ്തു താരം. ഇപ്പോൾ ആയിഷ എന്ന ചിത്രമാണ് താരത്തിന്റെതായി എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആയിഷ ഒരു പാനിന്ത്യൻ ചിത്രം ആയിരിക്കും എന്നാണ് സൂചന. പലവട്ടമായി പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു കാര്യമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ചന്ദ്രലേഖയിൽ മഞ്ജു വാര്യർക്ക് അവസരം ലഭിച്ചിരുന്നുവെന്നും ഈ അവസരം കുടുംബിനിയായതിന്റെ പേരിൽ മഞ്ജു വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നത് ആണ് അറിയുന്നത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് മഞ്ജു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പല കാരണങ്ങൾ കൊണ്ടാണ് അത് നടക്കാതിരുന്നത്. ആ സങ്കടം തനിക്ക് ഇപ്പോഴുമുണ്ട്. 25 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ ആദ്യമായി ആയിരുന്നു സംവിധായകൻ പ്രിയദർശനൊപ്പം മരയ്ക്കാറിൽ മഞ്ജു ഒരുമിച്ചിരുന്നത്. ഒരുപാട് നിറങ്ങൾ നിറഞ്ഞ സിനിമകൾ ചെയ്തവരാണ് മോഹൻലാലും പ്രിയദർശനെന്നും താരം പറഞ്ഞിരുന്നു. ചിത്രം, കിലുക്കം, കാലാപാനി അങ്ങനെ ഏത് വിഭാഗത്തിൽപ്പെട്ട സിനിമകളാണ് എങ്കിലും അതൊക്കെ തന്നെ പ്രിയപ്പെട്ടവയാണ്. വർഷങ്ങൾക്കു മുൻപ് ഞാൻ അഭിനയിച്ച സമയത്ത് പ്രിയദർശൻ സർ വിളിച്ചു ചന്ദ്രലേഖക്ക് വേണ്ടി. ആ സമയത്ത് തനിക്ക് അതിൽ അഭിനയിക്കാൻ സാധിച്ചില്ല. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതിന്റെ വേദന ഇന്നും തനിക്ക് ഉണ്ട്.

ഒരുപാട് വർഷങ്ങൾക്കു ശേഷം ആ അവസരം വീണ്ടും വന്നത് മരക്കാറിലൂടെയാണ് എന്നും താരം പറഞ്ഞിരുന്നു. താൻ മനസ്സിലാക്കിയതിൽ വച്ച് മലയാള സിനിമയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ സിനിമയാണ് മരയ്ക്കാർ. ആ മഹാപ്രതിഭകൾക്ക് ഒപ്പം ഒരുമിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഈ സിനിമ പ്രേക്ഷകരെ എല്ലാവരെയും തന്നെ അത്ഭുതപ്പെടുത്തുമെന്നായിരുന്നു അന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു മരക്കാർ എത്തിയിരുന്നത്. എങ്കിലും ഒരുപാട് വിമർശനങ്ങൾ ആയിരുന്നു ചിത്രത്തിന് ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നത്.

Articles You May Like

x