നടിമാരുടെ ഗ്ലാമർ വേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയ നടി സംയുക്തയുടെ മറുപടി വൈറലാകുന്നു , പഴയ അഭിമുഖം വീണ്ടും ശ്രെധ നേടുന്നു

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് സംയുക്ത വർമ്മ.വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ടനടിയായി മാറാൻ താരത്തിന് സാധിച്ചിരുന്നു.1999 ൽ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിലെ കഥാപാത്രം കൊണ്ട് തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ താരമാണ്.പതിനെട്ടോളം സിനിമകളിൽ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളു എങ്കിലും ചെയ്ത സിനിമയും വ്യത്യസ്ത കഥാപത്രങ്ങളും എല്ലാം ഇന്നും ആരധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.മികച്ച സിനിമകളും വേഷങ്ങളും ഒക്കെയായി താരം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പ്രിയ നടൻ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്.വിവാഹ ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവിനു ശ്രെമിക്കാതെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് സംയുക്ത..

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സംയുകത ഇടയ്ക്കിടെ യോഗ ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത അഭിനയിച്ചതെങ്കിലും ഇന്നും പ്രേഷകരുടെ ഇഷ്ട താരമാണ് സംയുക്ത.ഇപ്പോഴിതാ സംയുക്തയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമാണ് സംയുക്ത നൽകുന്നത്.

 

 

മലയാളത്തിലൂടെ മുഖം കാണിച്ച് സ്രെധിക്കപ്പെട്ടതിനു പിന്നാലെ തമിഴിലേക്ക് ചേക്കേറുകയും പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നു , അതിൽ താല്പര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.ഇതിനു സംയുക്ത നൽകിയ മറുപടി ഇങ്ങനെയായിരുന്നു… മലയാളത്തിൽ നിന്നും മറ്റൊരു ഭാഷയിൽ തിളങ്ങാൻ ഒരു താരത്തിന് സാധിക്കുന്നുണ്ടെങ്കിൽ അത് അഭിനന്ദനം അർഹിക്കുന്നത് കഴിവ് തന്നെയാണ് , കഥാപാത്രത്തിന് വേണ്ടി ഒരു നടി ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നുണ്ടേൽ അത് കഥാപത്രത്തിന്റെ പൂര്ണതക്ക് വേണ്ടി ആ നായിക ചെയ്യുന്ന ത്യാഗം ആണെന്നായിരുന്നു സംയുക്ത അഭിമുഖത്തിൽ പറഞ്ഞത് .ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നത് തെറ്റ് ആണെന്ന് പറയാൻ കഴിയില്ല ..പക്ഷെ അനാവശ്യമായി മേനി പ്രദര്ശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും താരം കൂട്ടിച്ചേർത്തു .

എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞാൽ അത്തരം വേഷങ്ങൾ താൻ ചെയ്യില്ല എന്നും സംയുക്ത വ്യക്തമാക്കി.ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഉള്ള അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.1999 ൽ സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.ആദ്യം ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചു.പിന്നീട് തെങ്കാശിപ്പട്ടണം , കുബേരൻ , മഴ , മേഖ സന്ദേശം , വാഴുന്നോർ , ലൈഫ് ഈസ് ബ്യൂട്ടിഫുൾ , തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.തെങ്കാശിപ്പട്ടണം തമിഴ് റീമക്ക് ൽ ആണ് സംയുക്ത അവസാനമായി അഭിനയിച്ചത് ..2002 ൽ നടൻ ബിജു മേനോനെ വിവാഹം കഴിച്ച താരം പിന്നീട് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടില്ല.എന്തായാലും താരത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിട്ടുണ്ട്..

x