നടൻ സന്തോഷ് കെ നായരുടെ മകൾ രാജശ്രീയുടെ വിവാഹം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലൻ ആരെന്ന് ചോദിച്ചാൽ ആദ്യം ഓർമ്മ വരുന്ന പേരാണ് സന്തോഷ് കെ നായരുടേത്. ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെ ആണ് സന്തോഷ് അഭിനയ രംഗത്ത് എത്തുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിൽ ഒക്കെ വില്ലന് കഥാപാത്രമായി താരം നിറഞ്ഞു നിന്നിട്ടുണ്ട്. പോലീസുകാരനായും ഗുണ്ടയായും രാഷ്ട്രീയക്കാരനായുമൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ച നടനാണ് സന്തോഷ് കെ നായര്‍. സ്വപ്‌നം ശ്രീ കൃഷ്ണന്‍ എന്നീ സീരിയലുകളിലും താരം എത്തിയിരുന്നു.

ഹൈസ്‌കൂള്‍ ടീച്ചര്‍ ആയ ശുഭശ്രീയെയാണ് താരം വിവാഹം ചെയ്തത്. ഒരു മകള്‍ ഉണ്ട് പേര് രാജശ്രീ. 2013 ലാണ് സന്തോഷ് കെ നായർ അവസാനമായി ഒരു ചിത്രത്തില്‍ അഭിനയിച്ചത്. അതിന് ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിന്ന സന്തോഷ് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഒരേയൊരു മകള്‍ രാജശ്രീയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ഡ്രീംസ് വെഡ്ഡിങ് ക്രിയേഷന്‍സാണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്തിയത് . ഗുരൂവായൂര്‍ അമ്പല നടയിൽ വച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുവളരെ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . സന്തോഷ് കെ നായരേ മലയാളികൾക്ക് സുപരിചിതം ആണെങ്കിലും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. അതു കൊണ്ട് തന്നെയാണ് മകളുടെ കല്യാണ ഫോട്ടോ ആരാധകർ ഏറ്റെടുത്തത്.

സേവ് ദി ഡേറ്റ് ചിത്രങ്ങളും വിവാഹ ദിവസത്തെ ചിത്രങ്ങളും പോസ്റ്റ് വെഡിങ് ചിത്രങ്ങളും റിസപ്‌ഷൻറെ ചിത്രങ്ങളും ഒക്കെയാണ് പുറത്തു വിട്ടിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചുള്ള വിവാഹ ശേഷമുള്ള ചിത്രങ്ങളും പിന്നീടുള്ള റിസപ്‌ഷൻറെ ചിത്രങ്ങളും ഒക്കെ പുറത്തു വിട്ടവയിൽ ഉണ്ട്. ആദ്യമായാണ് പ്രേക്ഷകർ സന്തോഷ് കെ നായരുടെ മകളുടെ ചിത്രങ്ങൾ കാണുന്നത്. സിനിമയിൽ സജീവമാണ് സന്തോഷ് കെ നായർ എങ്കിലും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് അത്രകണ്ട് അറിയില്ല.

പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ഡ്രീംസ് വെഡ്ഡിങ് ക്രിയേഷന്‍സാണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. പകർത്തിയതും പുറത്തു വിട്ടതും. അവരുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് വിവാഹ ചിത്രങ്ങൾ പങ്കു വെച്ചത്. വിവാഹം ലളിതമായി നടത്തിയത് കൊണ്ട് തന്നെ മാധ്യമങ്ങളെ ഒന്ന് തന്നെ വിവാഹ വിവരം അറിയിച്ചിരുന്നില്ല. ഇപ്പോൾ ചിത്രങ്ങൾ പുറത്തു വരുമ്പോഴാണ് ആരാധകർ ഈ വിവരം അറിയുന്നത്. ഇതോടെ നവദമ്പതികൾക്ക് ആശംസകളുമായി പ്രേക്ഷകർ എത്തിയിരിക്കുകയാണ് ഇപ്പോൾ. വിവാഹം അറിയിക്കാത്തതിന്റെ പരിഭവവും പ്രേക്ഷകർ പങ്കു വെക്കുന്നുണ്ട്.

 

 

x