ദാവണിയിൽ അതീവ സുന്ദരിയായി മഞ്ജു വാര്യർ , മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരധകർ

വേറിട്ട കഥാപാത്രങ്ങളിലൂടെ അന്നും ഇന്നും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങുന്ന പ്രിയ നടിയാണ് മഞ്ജു വാര്യർ.നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് എന്നും സാധിക്കാറുണ്ട്.സിനിമാലോകത്ത് സജീവ സാന്നിധ്യമായ താരം നിരവധി മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമായി തിരക്കിലാണ്.സിനിമാലോകത്ത് മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇടയ്ക്കിടെ തന്റെ സന്തോഷ നിമിഷങ്ങളും , അവധി ആഘോഷ നിമിഷങ്ങളും , പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വിഡിയോകളും എല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്.മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..

 

 

അതെ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.മുല്ലപ്പൂ ഒക്കെ ചൂടി ദാവണിയിൽ അതി സുന്ദരിയായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രേത്യക്ഷപെടുന്നത് ..” ഇത് നമ്മുടെ മഞ്ജു ചേച്ചി ആണോ എന്നാണ് ഏവരും ചോദിക്കുന്നത്.ഫിറ്റ്നസിലും , സൗന്ദര്യം കാത്തു സൂക്ഷിക്കാൻ അന്നും ഇന്നും മഞ്ജുവിന് സാധിക്കുന്നുണ്ട് എന്നും , പണ്ടത്തേക്കാളും ഒന്നുടെ ചെറുപ്പമായി എന്നൊക്കെ നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.ഇതിനു പുറമെ ഇത് മീനാക്ഷിയുടെ ചേച്ചിയാണോ എന്നും , ഇന്നത്തെ യൂത്ത് താരങ്ങളെ വെല്ലുന്ന ലുക്കിൽ സുന്ദരിയാണല്ലോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ആരധകർ ചോദിക്കുന്നത്.മഞ്ജുവിന്റെ പുത്തൻ സെൽഫി ചിത്രം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ,

 

സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വിവാഹം.. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം 2014 ൽ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.ബോബി സഞ്ജയ് തിരക്കഥയെഴുതി റോഷൻ ആഡ്രൂസ് സംവിദാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ് ..തിരിച്ച് വരവ് അതി ഗംഭീരമാക്കി ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.പിന്നീട് സിനിമാലോകത്ത് സജീവമായ താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ വേഷമിട്ടു.നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ് .. മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം അറബിക്കടലിന്റെ സിംഹം , കയറ്റം , ചതുർമുഖം , പടവെട്ട് , മേരി ആവാസ് സുനോ , തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്.

 

 

മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.മികച്ച പ്രതികരണമാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ലഭിക്കുന്നത്..ഇക്കഴിഞ്ഞ ദിവസം മഞ്ജുവിന്റെ കിം കിം ഡാൻസ് സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്നും യുവ നടിമാർക്ക് വെല്ലുവിളി തന്നെയാണ് എന്നാണ് ആരധകർ പറയുന്നത്

x