നടൻ കുഞ്ചാക്കോബോബനും ഭാര്യയും മകന്‍ ഇസഹാഖിന്റെ മൂന്നാം പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷമാക്കിയപ്പോൾ; വൈറലായി ചിത്രങ്ങളും വീഡിയോയും

ലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ എപ്പോഴും ഒരു ചോക്ലേറ്റ് ഹീറോ പരിവേഷമാണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍. അഭിനയം കൊണ്ടും ചടുലതയാര്‍ന്ന നൃത്തച്ചുവട് കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തെപ്പോലെ തന്നെ മകന്‍ ഇസഹാക്ക് പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതമാണ്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിച്ചത്. ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം ഇന്ന് ഇസഹാക്ക് ആണ്.ഇസഹാക്കിന്റെ മൂന്നാം പിറന്നാളായിരുന്നുഏപ്രില്‍ 16ന്‌. ഇതിനിടയിൽ മകൻറെ മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോബോബൻ

ഇസഹാക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് നടി ഉണ്ണിമായ ഷെയര്‍ ചെയ്ത വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
” എന്റെ ഇസ്സുവിന് ഇന്ന് 3 വയസ്സ് തികയുന്നു. കൊറോണയെ ഭയന്ന് സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയാണ് അവന്‍. എത്ര പെട്ടന്നാണ് അവന്‍ വളരുന്നത്. തമാശകളുടെയും സ്‌നേഹത്തിന്റെയും വികൃതികളുടെയും ഒരു ലോകം ഡാഡി ബോയ് ചാക്കോച്ചനും മമ്മി ഗേള്‍ പ്രിയ കൊച്ചിനുമായി അവന്‍ സൃഷ്ടിക്കുന്നു. പക്ഷേ, അതിലെല്ലാമുപരി അവന്‍ എനിക്ക് എന്റെ ബട്ടര്‍ബണ്‍ ബോയ്ഫ്രണ്ട് ആണ്. മാംഗോ ഗേളുമായി അവന്‍ അഗാധമായി സ്‌നേഹത്തിലാണ്. നമ്മുടെ ദിവസങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ ഇസൂ… നിനക്ക് സന്തോഷത്തിന്റെ, വികൃതികളുടെ ഒരു മനോഹരമായ വര്‍ഷം ആശംസിക്കുന്നു കുഞ്ഞേ…സ്‌നേഹം” – ഉണ്ണിമായ കുറിച്ചു.

ഇസഹാക്കുമൊത്തുള്ള മനോഹരമായ നിമിഷങ്ങള്‍ ചാക്കോച്ചന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണ് ഇപ്പോഴെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പ്രിയ പറഞ്ഞിരുന്നു.2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. മകന്‍ ജനിച്ചതുമുതൽ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. ‘’ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്”-മുമ്പൊരിക്കല്‍ പ്രിയ പറഞ്ഞ വാക്കുകളാണിത്.

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചോക്കോ ബോബന് നായകനായി അരങ്ങേറിയത്. രണ്ടാമത്തെ ചിത്രം നക്ഷത്രത്താരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യം കുറഞ്ഞില്ല. കമല്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ശാലിനിയും മുഖ്യ വേഷങ്ങളിലെത്തിയ നിറം എന്ന ചിത്രം വാണിജ്യ വിജയം കൈവരിക്കുകയായിരുന്നു. 2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി.

 

View this post on Instagram

 

A post shared by Unnimaya Prasad (@unnimango)

Articles You May Like

x