
ഇന്നലത്തെ കാറ്റിൻറെയും പേമാരിയുടേയും കൂടെ മുംബൈയിൽ വച്ചു നമുക്കൊരു പെൺകുഞ്ഞു ജനിച്ചു ; സിജു വിൽസൺ
മലയാള സിനിമയിലെ യുവ നായകന്മാരിൽ തിളങ്ങി നിൽക്കുന്ന താരമാണ്സിജു വിൽസൺ.സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിൽ തുടങ്ങി നായകനായി വളർന്ന നടൻ കൂടിയാണ്. ഇപ്പോൾ ഒരു ഇതിഹാസ നായകനാവാൻ ഉള്ള ഒരുക്കത്തിൽഉം കൂടിയാണ്.ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വിൽസൺ.”ജസ്റ്റ് ഫൺ ചുമ്മ” അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ഷോയിൽ റോയ് ഐസക് എന്ന കഥാപാത്രത്തിലൂടെ സിജുവിനു മലയാളി കുടുംബസദസ്സുകളിൽ നിറഞ്ഞ കൈയ്യടി ലഭിച്ചു. പിന്നീട് പതിയെ സിനിമകളിലേക്കും താരം വളർന്നു, മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയരംഗത്തെത്തിയ ശേഷം ഇതിനോടകം, നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, നീയും ഞാനും, സേഫ്, വാർത്തകൾ ഇതുവരെ, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

സംവിധായകൻ വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട എന്ന സിനിമയിൽ ധീര പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായി അദ്ദേഹം എത്താനൊരുങ്ങുകയാണ്. സിജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇത് എന്ന് അദ്ദേഹം പറയുന്നു, കഠിനമായ വ്യായാമങ്ങളും, കളരിയും കുതിര സവാരിയും ഒക്കെ താരമിപ്പോൾ വശം ആക്കിയിരിക്കുകയാണ്.ഈ സിനിമയുടെ തയ്യാറെടുപ്പിനിടെ താരത്തിന് കോവിഡും ബാധിച്ചിരുന്നു. പിന്നീട് മുക്തനായി.കൈനിറയെ ചിത്രങ്ങളാണ് സിജു വിൽസണ് ഇപ്പോൾ.കോവിഡ് വ്യാപിച്ചിരുന്നില്ലെങ്കിൽ സിജു ചെയ്തു തീർത്ത നാല് ചിത്രങ്ങൾ ഇതിനോടകം തന്നെ തിയറ്ററുകളിൽ എത്തുമായിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സിജു.ദീർഘകാലം പ്രണയിച്ച ഇദ്ദേഹം കാമുകിയെ തന്നെ ഭാര്യ യായി സ്വീകരിക്കുകയായിരുന്നു. 2017 മെയ് 28ന് കൊച്ചിയിൽ വെച്ചാണ് ശ്രുതി എന്ന തന്റെ കാമുകിയെ വിവാഹം കഴിച്ചത്. ക്രിസ്ത്യൻ- ഹിന്ദു മതാചാരപ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹം. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇവരുടെ വിവാഹത്തിന് എത്തിയത്. ശ്രുതിയും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഷൂട്ടിംഗ് ഇടവേളകളിൽ ഭാര്യയുമൊത്തു യാത്രചെയ്യുന്ന ഫോട്ടോകളുo, ലോക്കഡൗണിൽ ഭാര്യക്ക് ത്രെഡ് ചെയ്തുകൊടുക്കുന്ന ഫോട്ടോയും ഒക്കെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിജു ഇടയ്ക്കിടയ്ക്ക് സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്നെ കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സിജു പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ വൈറൽ ആകുന്നത്.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും ഒരു പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്.
“ഞങ്ങൾക്ക് ഇന്നലെ മെയ് 17ന് കാറ്റിന്റെയും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി”, എന്നും സിജു സോഷ്യൽമീഡിയയിൽ കുറിച്ചു.

നിരവധിപേരാണ് ഇതിനോടകം ആശംസകളുമായി എത്തിയത്. ഒരു നായകൻ മാത്രമല്ല നിർമ്മാതാവും, നേരം എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു സിജു.2019 ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വാസന്തി എന്ന ചിത്രമാണ് സിജു നിർമ്മിച്ച അഭിനയിച്ചത്.