നടി സാന്ദ്ര തോമസിനെ ഐസിയൂ വിൽ പ്രവേശിപ്പിച്ചു , പ്രാർത്ഥനയോടെ ആരാധകർ

നടിയായും നിർമ്മാതാവായും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ സാന്ദ്ര തോമസിനെ ഡെങ്കിപ്പനി കൂടിയതിനെ തുടർന്ന് ഐ സി യൂ വിൽ പ്രവേശിപ്പിച്ചു . രക്ത സമ്മർദം കുറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയ സാന്ദ്രക്ക് പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിതികരിക്കുകയായിരുന്നു . ഡെങ്കിപ്പനി സ്ഥിതികരിച്ചതിനെത്തുടർന്ന് താരത്തിനെ ഐസിയു വിലേക്ക് മാറ്റുകയായിരുന്നു . താരത്തെ ഐസിയു വിലേക്ക് മാറ്റിയ വിവരം സാന്ദ്രയുടെ സഹോദരി സ്നേഹ തോമസാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത് . രതസമ്മര്ദവും ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടർന്ന് സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ഡെങ്കിപ്പനി സ്ഥിതികരിച്ചതോടെ താരമിപ്പോൾ ഐ സി യു വിൽ ചികിത്സയിലാണ് , ചേച്ചിയുടെ അസുഖം മാറി വളരെ വേഗം തിരിച്ചെത്താൻ ഏവരും പ്രാർത്ഥിക്കണം , ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്നും സഹോദരി സ്നേഹ തോമസ് ഫേസ്ബുക്കിൽ കുറിച്ചു .

നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത സാന്ദ്ര വിവാഹ ശേഷം സിനിമയിൽ അത്ര സജീവമായിരുന്നില്ല , അഭിനയലോകത്ത് സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു താരം , മക്കളായ തന്റെ കുസൃതി കുടുക്കകളായ കെൻഡൽ , കാത്ലിൻ എന്നിവർക്കൊപ്പമുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കുവെച്ച് ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട് . താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത് . ഫിലിപ്സ് ആൻഡ് മങ്കി പെൻ , സക്കറിയയുടെ ഗർഭിണികൾ , പെരുച്ചാഴി , ആട് , തുടങ്ങി നിരവധി ചിത്രങ്ങളിൽ സാന്ദ്ര മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് . അഭിനയത്തിന് പുറമെ നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട് .

അഭിനയലോകത്ത് താരം അത്ര സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഇടക്കിടെ താരം ശ്രെധ നേടാറുണ്ട് .  മക്കൾ തങ്കക്കൊലുസുകളുടെ വിഡിയോകളും ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറുന്നത് . ” മണ്ണിൽ കളിച്ചു വളരുന്ന മക്കളുടെ വിഡിയോകളും ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും മോഹൻലാൽ അടക്കം പ്രമുഖ നടൻമാർ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു ” . പലരും ഇത് മാതൃകയാക്കണം എന്നായിരുന്നു ഏവരും പ്രതികരിച്ചത് .

Articles You May Like

x