ദിലീപിന്റെ കുഞ്ഞനുജത്തി ബേബി നിവേദിത ഇപ്പോൾ ആരാണെന്നറിയുമോ

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ കുഞ്ഞു സുന്ദരിയായിരുന്നു നിവേദിത..തന്റെ നിഷ്കളങ്കമായ അഭിനയത്തിലൂടെയും കിളി കൊഞ്ചല് പോലെയുള്ള സംസാരത്തിലൂടെയും ഏറെ പ്രേക്ഷകരെ സമ്പാദിച്ച കുഞ്ഞു മിടുക്കിയായിരുന്നു നിവേദിത.മോഹൻലാൽ നായകനായി എത്തിയ ഭ്രമരം എന്ന ഒറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ അവാർഡുകൾ വാരിക്കൂട്ടിയ കുഞ്ഞു മിടുക്കി വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു.എങ്കിലും അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ആരധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം അഭിനയിച്ച കുഞ്ഞുമിടുക്കി നിരവധി പ്രേക്ഷക പ്രശംസ നേടി.മമ്മൂട്ടി നായകനായി എത്തിയ പളുങ്കിലും മോഹൻലാൽ നായകനായി എത്തിയ ഭ്രമരത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിക്കുട്ടിയായി താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്

ഇടക്കിടെ കുഞ്ഞു സുന്ദരി നിവേദിത അഭിനയിച്ച ചിത്രങ്ങൾ കാണുമ്പോൾ ആ കുഞ്ഞു സുന്ദരി ഇപ്പോൾ എവിടെ ആണെന്ന് ആരധകർ തിരക്കിയിരുന്നു.കൈ നിറയെ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു അഭിനയത്തോട് താത്കാലികമായി വിട പറഞ്ഞ് തരാം പഠനത്തിലേക്ക് ശ്രെധ തിരിച്ചത്.നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ആ കൊച്ചുമിടുക്കി ഇപ്പോൾ എവിടെയാണ് എന്നാണ് സിനിമ ആരധകർ ചോദിക്കുന്നത്..

 

സിനിമ ലോകത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇടക്ക് പുത്തൻ ചിത്രങ്ങൾ ഒക്കെ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.നിവേദിത ഇപ്പോൾ വളർന്നു വലിയ കുട്ടിയായി മാറിയിരിക്കുന്നു ..ഇത് നമ്മുടെ കുഞ്ഞു നിവേദിത ആണോ എന്നാണ് ആരധകർ ചോദിക്കുന്നത്.

അഭിനയത്തിൽ നിന്നും പഠനത്തിലേക്ക് ശ്രെധ തിരിച്ച നിവേദിത രണ്ടാം വർഷ കെമിക്കൽ എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിനിയാണ്.വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രെധ നേടിയ ചിത്രങ്ങളുമായിരുന്നു..മമ്മൂട്ടി നായകനായി എത്തിയ പളുങ്കിലും മോഹൻലാൽ നായകനായി എത്തിയ ഭ്രമരത്തിലും , ദിലീപ് നായകനായി എത്തിയ മോസ് ആൻഡ് ക്യാറ്റ് ലും , ജയറാം നായകനായി എത്തിയ കാണാ കണ്മണിയിലും ഒക്കെ താരം വേഷമിട്ടിരുന്നു.കാണാ കൺമണിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിനുള്ള പുരസ്കാരവും താരം നേടിയെടുത്തു.

 

ഭ്രമരമാണ് താരം ഒടുവിൽ അഭിനയിച്ച ചിത്രം.നിവേദിതക്ക് ഒപ്പം തന്നെ സഹോദരി നിരഞ്ജനയും അഭിനയ ലോകത്ത് സജീവമായിരുന്നു.മോഹൻലാലിൻറെ മകൾ ആയി തന്മാത്രയിൽ നിരഞ്ജന വേഷമിട്ടു , തന്മാത്രക്ക് പുറമെ ഔട്ട് ഓഫ് സിലബസ് , അരവിന്ദൻ പറയട്ടെ , പകരം , നരൻ എന്നി ചിത്രങ്ങളിൽ സഹോദരി നിരഞ്ജനയായിരുന്നു വേഷമിട്ടത്.എന്തായാലും താരത്തിന്റെ മാറ്റം കണ്ട് ആരധകർ ചോദിക്കുകയാണ് ഇത് നമ്മുടെ കൊച്ചു സുന്ദരി നിവേദിത തന്നെയാണോ എന്നാണ് ചോദിക്കുന്നത്.എന്തായാലും പഠനത്തിരക്കുകൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുവോ എന്നാണ് ആരധകർ ചോദിക്കുന്നത്

x