നിങ്ങൾക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു – ദൃശ്യം 2’നെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

ഈ വര്ഷം മലയാള സിനിമാ പ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം 2. 2013ൽ റിലീസ് ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 . വലിയ പ്രതീക്ഷ ഒന്നും നൽകാതെ എത്തിയ ദൃശ്യം പിന്നീട് ബോക്സ് ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് മലയാളികൾ പിന്നീട് കണ്ടത്. റിലീസ് ചെയ്ത തീയേറ്ററുകളിൽ എല്ലാം ഒരു മാസത്തോളം ഹൌസ്ഫുൾ ഷോകളോടെ മുന്നേറിയ ദൃശ്യം മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തെറിയുക ആയിരുന്നു.

മലയാളത്തിലെ ആദ്യ അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയ ദൃശ്യം 75 കോടിയോളം ആണ് മൊത്തത്തിൽ കളക്റ്റ് ചെയ്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതൽ ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ഓ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത് ആരാധകരിൽ വലിയ നിരാശ ആണ് ഉണ്ടാക്കിയത്. ചിത്രം മോശമായത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് എന്ന തോന്നലും ആരാധകരിൽ ഉണ്ടാക്കി.

ദൃശ്യം 2 കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. ആദ്യ ഭാഗം പോലെ തന്നെ അമിത പ്രതീക്ഷ നൽകാതെ എത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഗംഭീര അഭിപ്രായമാണ് ആരാധകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ദൃശ്യം 2 ന് ലഭിക്കുന്നത്. ഇത്രയും മികച്ച അഭിപ്രായം നേടുന്ന ഒരു രണ്ടാം ഭാഗം മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയമാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ദൃശ്യം 2നെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. നിങ്ങൾക്കായി ഒരു അത്ഭുതം ഒരുക്കിയിരിക്കുന്നു എന്നാണ് പ്രിത്വി ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് പറയുന്നത്. ഒരു മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത് വലിയ ഉത്തരവാദിത്തം ആണെന്നും തനിക്ക് ഇപ്പോൾ അത് നന്നായി മനസിലാകുന്നുണ്ട് , എന്നാൽ ജിത്തു ജോസഫ് വളരെ മനോഹരമായിട്ടാണ് ദൃശ്യം 2 ഒരുക്കിയത് എന്നും പ്രിത്വി പറഞ്ഞു.

ആറ് വര്ഷങ്ങള്ക്കു ശേഷം ജോർജുകുട്ടി വീണ്ടും എത്തുമ്പോൾ കഥ എങ്ങനെ ആയിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ ആണെന്നും. ദൃശ്യം 2 നിങ്ങളെ അത്ഭുതപ്പെടുത്തും എന്നും പ്രിത്വി പറഞ്ഞു. ദൃശ്യത്തിന് ശേഷം ജിത്തുവിന്റെ ഏറ്റവും മികച്ച ചിത്രം ദൃശ്യം 2 ആണെന്നും , പടം കണ്ടു കഴിഞ്ഞ ഉണ്ടനെ തന്നെ താൻ ജിത്തുവിന്റെ വിളിച്ചെന്നും പ്രിത്വി കൂട്ടിച്ചേർത്തു. ഏറ്റവും ഒടുവിൽ ജിത്തുവിന്റെ പുതിയ പദത്തിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞ പ്രിത്വി ജിത്തുവിന്റെ പടത്തിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും പറയുന്നുണ്ട്.

x