മകൾ നിലയെ നെഞ്ചോട് ചേർത്ത് താലോലിച്ച് നടി പേർളി മാണി കൂടാതെ നിലയുടെ മനോഹരമായ നൂല് കെട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് പേർളി

വീഡിയോ ജോക്കിയായി മലയാള ടിവി രംഗത്ത് അരങ്ങേറിയ താരമാണ് പേർളി മാണി, എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത ഡി ഫോർ ഡാൻസിൽ അവതാരകയായി വന്ന ശേഷമായിരുന്നു താരം കൂടുതൽ ശ്രദ്ധ കിട്ടുന്നത് അതിന് ശേഷം നിരവതി ഭാഷകളിലെ ചിത്രങ്ങളിലാണ് പേർളി മാണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത് മലയാളം,തമിഴ്, ഹിന്ദി, തെലുഗ് എന്നീ ഭാഷകളുടെ ചിത്രങ്ങളിൽ പേർളി മാണി അഭിനയിച്ചിട്ടുണ്ട്

പേർളി മാണിയെ കൂടുതൽ മലയാളികൾ ഹൃദയത്തിൽ ഏറ്റിയത്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടെയായിരുന്നു, ബിഗ്‌ബോസിലെ ആദ്യത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു പേർളി , ബിഗ് ബോസിൽ നൂറ് ദിവസം തികച്ച പേർളി മാണി ആ സീസണിലെ റണ്ണർഅപ് ആയിരുന്നു, ബിഗ് ബോസിലെ സീസൺ ഒന്നിലെ വിജയും സഹ മത്സരാർത്ഥിയും ആയ നടൻ ശ്രീനിഷ് അരവിന്ദ്നെ 2019ൽ വിവാഹം കഴിക്കുകയായിരുന്നു ഇരുവരെയും പിന്നിട് പേളിഷ് എന്നാണ് അറിയപ്പെടുന്നത്

പേർളി മാണിയുടെ വിവാഹവവും വളരെ വ്യത്യസ്തമായിരുന്നു ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, ഇവരുടെ വിവാഹം കണക്ക് തന്നെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയതായിരുന്നു പേർളി മാണി അമ്മയാകാൻ പോകുന്നു എന്ന വാർത്ത, പേർളി തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ കൂടി ആ സന്തോഷം പങ്ക് വെച്ചത്, നേരത്തെ പേർളി മാണി പുറത്ത് വിട്ട പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു

അവസാനം 2021 മാർച്ച് 20തിന് പേർളി മാണിക്കും ശ്രീനിഷിനും പെൺ കുഞ്ഞ് ജനിക്കുകയായിരുന്നു, അന്ന് തന്നെ തൻറെ കുഞ്ഞിന്റെ ചിത്രം തൻറെ പ്രേക്ഷകർക്ക് വേണ്ടി പേർളി മാണി പങ്ക് വെച്ചിരുന്നു, പിന്നീട് കുഞ്ഞിനോടൊപ്പം ഒള്ള ഓരോ നിമിഷവും ഇരുവരും ആസ്വദിക്കുകയായിരുന്നു, പേർളി മാണിയുടെ മകളുടെ നൂല് കെട്ട് രണ്ട് ദിവസങ്ങൾക്ക് മുംബായിരുന്നു അന്നാണ് മകളുടെ പേര് നില ശ്രീനിഷ് എന്ന് തൻറെ പ്രേക്ഷകരോട് അറിയിക്കുന്നത്

പേർളി മാണി ഇപ്പോൾ കുഞ്ഞിന്റെ കൂടുതൽ ചിത്രങ്ങളാണ് തൻറെ പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുന്നത് അത് കൂടാതെ നിലയ്ക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്നും പേർളി പറയുന്നു പേർളി മാണി ചിത്രങ്ങളോടൊപ്പം കുറിച്ചത് ഇങ്ങനെ ” നിലയ്ക്ക് രണ്ട് അമ്മകളുണ്ട് … റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു … അവൾ എന്റെ മുഖത്ത് നിന്ന് കാര്യങ്ങൾ .വായിക്കുന്നു ..

ഞാൻ അസ്വസ്ഥനാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം … നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് … അവൾ അവളെ ശാന്തമായും സന്തോഷത്തോടെയും സൂക്ഷിക്കുന്നു … റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു … നില ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് … മേമയുടെ കൊച്ചു പെൺകുട്ടിയായി നില വളരുമെന്ന് എനിക്ക് ഉറപ്പുണ്ട് …” ഇതായിരുന്നു പേർളി മാണി സഹോദരി റേച്ചലിനെ പറ്റി എഴുതിയിരുന്ന കുറിപ്പ്

ഇപ്പോൾ നിലയെ നെഞ്ചിൽ ചേർത്ത് വെച്ച് പേർളി മാണി താലോലിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുന്നത് ചിത്രത്തോടൊപ്പം “ഹൃദയത്തോട് ചേർത്ത് നിർത്തിന്നു ” എന്നായിരുന്നു പേർളി മാണി കുറിച്ചിരിക്കുന്നത് സലിംഗിലാണ് നില കിടക്കുന്നത് ഇതിനൊടകം നിരവതി പേരാണ് പേർളിയുടെ പുതിയ ചിത്രത്തിന് താഴെ അഭിപ്രായം രേഖപെടുത്തുന്നത്

Articles You May Like

x