സംഗീത സംവിധായകൻ രഞ്ജിൻ രാജ് അച്ഛനായി ആദ്യ കണ്മണി പിറന്ന സന്തോഷം പങ്ക് വെച്ച് താരം

സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്ന് പറഞ്ഞാൽ എളുപ്പം ആളിനെ പിടി കിട്ടണമെന്നില്ല, എന്നാൽ തൻറെ ആദ്യ ചിത്രത്തിലെ ഗാനം കൊണ്ട് തന്നെ എല്ലാ മലയാളികളുടെയും ഹൃദയത്തിൽ കേറി പറ്റാൻ ഈ സംഗീത സംവിധായകന് കഴിഞ്ഞു എന്നാണ് യാഥാർഥ്യം, 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ വിജയ് യേശുദാസ് പാടിയ പൂമുത്തോളെ എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ആണ് രഞ്ജിൻ രാജ്,ആ ഒരു ഗാനത്തിന് രഞ്ജിനെ തേടി എത്തിയത് ആറോളം അവാർഡുകളായിരുന്നു, എട്ടോളും ഇറങ്ങാൻ പോകുന്ന മലയാള സിനിമയുടെ സംഗീത സംവിധായകൻ കൂടിയാണ് രഞ്ജിൻ

സിനിമയിൽ സംഗീത സംവിധായകൻ ആകും മുമ്പ്തന്നെ മലയാളി പ്രേക്ഷകർക്ക് രഞ്ജിൻ രാജിനെ സുപരിചിതൻ ആണെന്ന് തന്നെ പറയാം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ഐഡിയ സ്റ്റാർ സിംഗറിലെ 2007 മത്സരാര്ഥിയായിരുന്നു താരം, അതിൽ വിജയ് ആയില്ലെങ്കിലും ആദ്യ ഇരുപത്തിയഞ്ചു പേരിൽ താരവും ഉണ്ടായിരുന്നു, ഐഡിയ സ്റ്റാർ സിംഗർ ആണ് താരത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വഴി ഒരുക്കിയത്, അതിൽ പങ്കെടുക്കുമ്പോൾ താരത്തിന് പത്തൊന്പതു വയസായിരുന്നു പ്രായം

2013 ഓഗസ്റ്റിൽ ആണ് സംഗീത സംവിധായകൻ രഞ്ജിൻ രാജിന്റെ വിവാഹം കഴിഞ്ഞത്, ശിൽപ തുളസിയെ ആണ് താരം താലി ചാർത്തിയത്, ഇപ്പോൾ താൻ അച്ഛനായ സന്തോഷം പങ്ക് വെച്ച് കൊണ്ട് കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പം ഉള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് താരം ചിത്രത്തോടപ്പം രഞ്ജിൻ കുറിച്ചത് “അവനെത്തി. 😍😍😍” എന്നായിരുന്നു നടി ഇനിയ അടക്കം നിരവതി സെലിബ്രറ്റികളാണ് ആശംസ അറിയിച്ചിരിക്കുന്നത്. മുംബ് ഭാര്യയുടെ വളകാപ്പ് നടത്തിയ ചിത്രങ്ങളും തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു

“പൂമുത്തോളെ” എന്ന ജോസഫിലെ ഗാനം അമ്മയോടുള്ള തൻറെ സ്നേഹം ആണെന്ന് മുമ്പ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, ആ ഗാനം ചിട്ടപ്പെടുത്തുമ്പോൾ അമ്മയെ മനസിൽ ഓർത്തു കൊണ്ടായിരുന്നു എന്നാണ് പറഞ്ഞത്, താൻ ഒരു ഗായകൻ എന്നതിൽ ഉപരി സംഗീത ലോകത്തിലെ മറ്റ് സ്ഥലങ്ങളിലും കഴിവ് തെളിയിക്കണം എന്നുള്ളത് അമ്മയുടെ ആഗ്രഹം കൂടിയാണ് രഞ്ജിൻ രാജ് നിറവേറ്റിയത് 2014ലാണ് സംഗീത സംവിധായകൻ ആകുന്നത് തുടർന്ന് നിരവതി പരസ്യങ്ങള്ക്കും ഈണം ഒരുക്കിയിട്ടുണ്ട്, അച്ഛനായ സന്തോഷം പങ്ക് വെച്ച രെഞ്ജിൻ രാജിന് നിരവതി പേരാണ് ആശംസകൾ അറിയിക്കുന്നത്

x