സന്തോഷ നിമിഷം ആരധകരുമായി പങ്കുവെച്ച് ഗിന്നസ് പക്രു , ആശംസകളുമായി ആരാധകർ

മലയാളി ആരധകരുടെ പ്രിയ നടനാണ് ഗിന്നസ്സ് പക്രു എന്ന അജയകുമാർ .. തന്റെ കുറവുകളെ ചവിട്ട് പടിയാക്കി മുന്നേറിയ പക്രു ഇന്ന് നിൽക്കുന്നത് വിമർശിച്ചവർ പോലും അസൂയപ്പെടുത്തുന്ന ഉയരങ്ങളിലാണ് .. ജീവിതത്തിലും സിനിമയിലും നേരിട്ട വെല്ലുവിളികളെ എല്ലാം അതിജീവിച്ച് പ്രേഷകരുടെ പ്രിയ നടനായും നായകനായും തിളങ്ങുകയാണ് .. 1985 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് പക്രു അഭിനയലോകത്തേക്ക് എത്തുന്നത് .. 40 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ഗിന്നസ് പക്രു സഹനടനായും ഹാസ്യ താരമായും നായകനായും തിളങ്ങിയിട്ടുണ്ട് .. സ്വന്തം ഭാര്യാ സിന്ദാബാദ് , അത്ഭുത ദ്വീപ് , ഇളയരാജ , തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്ത താരം , അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു .. മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു .. നായകനായും , സംവിദായകനായും , നിർമ്മാതാവായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ ..

 

 

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് ഗിന്നസ് പക്രു .. തന്റെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകരോട് പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. ഇപ്പോഴിതാ തന്റെ ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ഭാര്യാ ഗായത്രിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ” ജീവിത സഖിയ്ക്കിന്ന് പിറന്നാൾ ” എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത് .. നിരവധി ആരധകരാണ് പക്രുവിന്റെ ഭാര്യ ഗായത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു രംഗത്ത് വരുന്നത് .. 2006 ൽ ആയിരുന്നു പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി എത്തിയത് .. 2 വർഷങ്ങൾക്ക് ശേഷം മകൾ ദീപ്തകീർത്തിയും എത്തി .. കുടുംബമാണ് തന്റെ ശക്തി എന്ന് താരം വെളിപ്പെടുകയും ചെയ്തിരുന്നു ..

 

വെറും രണ്ട് വർഷങ്ങൾ കൊണ്ട് വിവാഹ ജീവിതം അവസാനിക്കും എന്ന് ചിലർ വിമർശിച്ചിരുന്നു എന്ന് മുൻപ് പക്രു വെളിപ്പെടുത്തിയിരുന്നു , എന്നാൽ നല്ലൊരു കുടുംബ ജീവിതത്തിലൂടെയായിരുന്നു വിമർശകർക്ക് പക്രു മറുപടി നൽകിയത് .. രണ്ട് വർഷങ്ങൾ കൊണ്ട് അവസാനിക്കും എന്ന് ചിലർ പറഞ്ഞിരുന്നു , ഇന്നിപ്പോ പതിനഞ്ച്‌ വർഷമായി .. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം ഭാര്യാ തനിക്ക് ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്നു എന്നാണ് പക്രു പറയുന്നത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗിന്നസ് പക്രു ഇടക്കിടെ മകൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അച്ഛനൊപ്പം പൊതുവേദികളിലും മകൾ എത്തിയിരുന്നു .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത് .. ഇപ്പോഴിതാ ഭാര്യാ ഗായത്രിക്ക് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .. നിരവധി ആരധകരാണ് ഗായത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു രംഗത്ത് വരുന്നത്

x