ചേട്ടന്മാരുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിച്ച പ്രശാന്തൻ; സന്ദേശത്തിലൂടെ മലയാളികളെ ത്രസിപ്പിച്ച ആ പയ്യൻ ഇപ്പോൾ ആരാണെന്ന് അറിയണ്ടേ ?

എല്ലാകാലത്തും സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നതും ചിന്തിക്കുന്നതുമായ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും കവിയൂർ പൊന്നമ്മയും ഒക്കെ തകർത്താടിയ ചിത്രം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മുന്നോട്ടുവെച്ചത്. ചിത്രം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പലതും പിന്നിടുമ്പോഴും ഇന്നും അതിന്റെ പ്രമേയത്തിന് മലയാളി സമൂഹത്തിനിടയിൽ വളരെ വലിയ സ്ഥാനവും പ്രസക്തിയുമാണ് ഉള്ളത്. രാഷ്ട്രീയക്കാരായ ചേട്ടന്മാരുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെക്ക് ഇറങ്ങാൻ ആഗ്രഹിച്ച പ്രശാന്തൻ എന്ന ചെറുപ്പക്കാരരനിലൂടെയാണ് സിനിമ അവസാനിക്കുന്നത്. വരും തലമുറ രാഷ്ട്രീയ ബോധത്തിന് അടിമകളായി മാറുന്നു എന്നതിന്റെ നേർചിത്രം വരച്ചിട്ട് സിനിമ അവസാനിക്കുമ്പോൾ ഇന്നും അതിലെ ഓരോ കഥാപാത്രങ്ങളും വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്.

സിനിമയിലെ അഭിനയിച്ച മറ്റു താരങ്ങൾ സോഷ്യൽ മീഡിയയ്ക്കും ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുമ്പോൾ പോലും അന്ന് സിനിമ അവസാനിച്ചപ്പോൾ കണ്ടു നിന്ന പ്രശാന്തൻ എന്ന ചെറുപ്പക്കാരൻ എവിടെയെന്ന് ഒരുപാട് സോഷ്യൽ മീഡിയ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആ പയ്യൻറെ വിശേഷങ്ങൾ വന്നു നിറയുകയാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തൻ വീണ്ടും ആളുകളുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്. എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ 32 വർഷങ്ങൾക്കു ശേഷം വീണ്ടും തന്റെ സിനിമ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശാന്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ ലക്ഷ്മൺ.

ഇന്ന് അദ്ദേഹം അറിയപ്പെടുന്ന ഒരു ഡോക്ടർ കൂടിയാണ്. കരിയറിനൊപ്പം തന്നെ പാഷനും പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്ന രാഹുൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് രാഹുൽ ലക്ഷ്മണനൊപ്പം ഉള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എനിക്ക് അടുത്ത് നിൽക്കുന്ന ആളെ അറിയാമോ.. സന്ദേശത്തിൽ ജയറാമിന്റെയും ശ്രീനിവാസന്റെയും അനിയനായി അഭിനയിച്ച ആ കൊച്ചു പയ്യൻ എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ചിത്രം ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ആ പ്രിയപ്പെട്ട നടനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി സിനിമ പ്രേക്ഷകർ.

Articles You May Like

x