ഭർത്താവുമൊന്നിച്ചുള്ള പ്രണയ നിമിഷം പങ്കുവെച്ച് പ്രിയ നടി ദുർഗ കൃഷ്ണ , വീഡിയോ കാണാം

പ്രദീപ് എം നായർ സംവിദാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തി 2017 ൽ പുറത്തിറങ്ങിയ വിമാനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ദുർഗ കൃഷ്ണ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് ദുര്ഗ കൃഷ്ണ ആരധകരുടെ മനസ്സിൽ ഇടം നേടിയത് . ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത് . വിമാനം എന്ന ചിത്രത്തിന് പുറമെ പ്രേതം , കുട്ടിമാമ , ലവ് ആക്ഷൻ ഡ്രാമ , കൺഫെഷൻസ് ഓഫ് എ കുക്കു എന്നി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട് . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് . ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വിഡിയോകളും സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് . താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട് .. ഇപ്പോഴിതാ അത്തരത്തിൽ ഭർത്താവ് അർജുനൊപ്പമുള്ള പ്രണയ നിമിഷങ്ങളാണ് ദുർഗ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .

ഇരുവരും ഒന്നിച്ചുള്ള പ്രണയ നിമിഷമാണ് ദുര്ഗ പങ്കുവെച്ചിരിക്കുന്നത് , പ്രണയാദ്രതമായ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയിരിക്കുന്നത് . നിരവധി ആരധകരാണ് ഇരുവരെയും ക്യൂട്ട് കപ്പിൾ എന്ന് വിശേഷിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത് . നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വര്ഷം ഏപ്രിൽ 5 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം . സേവ് ദി ഡേറ്റ് ചിത്രങ്ങളും വിവാഹ ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു . വിവാഹ ശേഷം ഇരുവരും ഒന്നിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്താറുള്ളത് . തന്റെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ ദുർഗ ആരാധകരുമായി പങ്കുവെക്കാറുണ്ട് . അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം പുതിയ വീടിന്റെ പാലുകാച്ച് ചണ്ഡാങ്ങിന്റെ ചിത്രങ്ങൾ ഒക്കെ വൈറലായി മാറിയിരുന്നു .

വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് താരം പ്രേതം 2 , ലവ് ആക്ഷൻ ഡ്രാമ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു . വൃത്തം , 21 അവേഴ്സ് , കുടുക്ക് 2025 , രാം തുടങ്ങി നാലോളം ചിത്രങ്ങളാണ് താരത്തിന് അണിയറയിൽ ഒരുങ്ങുന്നത് . മികച്ച അഭിനയവും കഥാപത്രങ്ങൾ കൊണ്ടും വളരെ വേഗമാണ് ദുർഗ മലയാളി സിനിമ പ്രേമികളുടെ ഇഷ്ട നടിയായി മാറിയത് . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് ദുർഗ കൃഷ്ണ . എന്തായാലും താരം പങ്കുവെച്ച പുത്തൻ വീഡിയോ യും ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട് . താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ക്യൂട്ട് കപ്പിൾ , എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്നും കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

x