തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര തൂങ്ങിമരിച്ച നിലയിൽ, വിശ്വസിക്കാനാകാതെ താരം

ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആൻറണിയുടെ മകൾ മീര മരിച്ച നിലയിൽ. ആത്മഹത്യയാണ് എന്നാണ് വിവരം. പതിനാറ് വയസായിരുന്നു.ചെന്നൈയിലെ ആൽവപ്പേട്ടിലെ വീട്ടിൽ സെപ്തംബർ 19 പുലർച്ചെ തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. ഗുരുതര നിലയിലായ മീരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് മീര കുറച്ചു നാളായി ചികിൽസയിലാണ് എന്നാണ് വിവരം.

അതേ സമയം സ്കൂളിൽ അടക്കം സജീവമായ വിദ്യാർത്ഥിയാണ് മീര എന്നാണ് റിപ്പോർട്ട് സ്കൂളിലെ കൾച്ചറൽ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.അതേ സമയം വിജയ് ആൻറണിയെ ആശ്വസിപ്പിക്കാൻ നിരവധി സഹപ്രവർത്തകർ അദ്ദേഹത്തിൻറെ വീട്ടിലെത്തുന്നുണ്ട്.

വിജയ് ആന്റണി തന്റെ പ്രോജക്ടുകളുമായി തിരക്കിലാണ്. ഇദ്ദേഹത്തിൻറെ വരാനിരിക്കുന്ന ചിത്രമായ ‘രത്തം’ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ ചെന്നൈയിൽ അദ്ദേഹം സംഗീത നിശ നടത്തിയിരുന്നു. അത് വൻ ഹിറ്റായിരുന്നു. 2010 കാലഘട്ടത്തിൽ തിരക്കേറിയ സംഗീത സംവിധായകനായ വിജയ് ആൻറണി പിന്നീടാണ് നടനായി മാറിയത്. പിച്ചെക്കാരൻ പോലുള്ള വൻ ഹിറ്റുകൾ അദ്ദേഹത്തിനുണ്ട്.

അടുത്തിടെ സംഗീത സംവിധായകൻ എആർ റഹ്മാനുമായി ബന്ധപ്പെട്ട വിവാദത്തിലും വിജയ് ആൻറണി പെട്ടിരുന്നു. എആർ റഹ്മാൻ ഷോയിലെ അനിഷ്ട സംഭവങ്ങൾ ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിർമ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയത്.

എന്നാൽ ഇതിനെ ശക്തമായി അപലപിച്ച് വിജയ് ആൻറണി രംഗത്ത് എത്തിയിരുന്നു. വീഡിയോയ്ക്ക് പിന്നാലെ വിജയ് ആൻറണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ  മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്.

Articles You May Like

x