
5 ആം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയ നടി ശിവദാ , ചിത്രങ്ങൾ വൈറലാകുന്നു
മലയാളി ആരധകരുടെ പ്രിയ നടിയാണ് ശിവദാ , നിരവധി മികച്ച കഥാപത്രങ്ങളിലൂടെ മലയാളി ആരധകരുടെ മനസിൽ വളരെ പെട്ടന്ന് കയറിക്കൂടിയ നടിയാണ് താരം.മ്യൂസിക് ആൽബങ്ങളിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും വളരെ പെട്ടന്ന് തന്നെ സിനിമയിലേക്കും രംഗപ്രവേശനം ചെയ്തിരുന്നു.കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് ശിവദാ സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും സു സുധി വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് താരം സ്രെധിക്കപ്പെട്ടത്.നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ താരം വേഷമിട്ടു.

ഇപ്പോഴിതാ പ്രിയതമന് ഒപ്പം അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ശിവദയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വിവാഹ വാർഷിക ദിനത്തിൽ കുടുംബ സമേതമുള്ള ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ചായിരുന്നു ശിവദാ എത്തിയത്.ഭർത്താവ് മുരളി കൃഷ്ണനും മകൾക്കൊപ്പവുമുള്ള ചിത്രങ്ങൾക്കൊപ്പം വിവാഹ വാർഷികാശംസകൾ നേർന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ എത്തിയത്.എന്റെ നല്ല പാതിയുമായി ഒരു വര്ഷം കൂടി മുന്നോട്ട് കടന്നിരിക്കുകയാണ് , ഇവർ രണ്ടുപേരും എനിക്ക് ചുറ്റിലുള്ളതുകൊണ്ട് ഓരോ നിമിഷങ്ങളും അനുഗ്രഹമായി മാറുന്നു എന്നായിരുന്നു ശിവദാ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

സീരിയൽ നടനാണ് ശിവദയുടെ ഭർത്താവ് മുരളി കൃഷ്ണൻ, ആർട്സ് ക്ലബ് സെക്രട്ടറിയായി മുരളിയും യൂണിയൻ വൈസ് ചെയർപേഴ്സൺ ആയി ശിവദയും ഒരേ കോളേജിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.2009 ൽ കോഴ്സ് കഴിഞ്ഞെങ്കിലും പ്രണയം തുടരുകയും 2015 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.ഭർത്താവിനെക്കുറിച്ച് ചോദിച്ചാൽ ആയിരം നാവാണ് ശിവദാക്ക് , ഒരു ഭർത്താവായും , സുഹൃത്തായും , അച്ഛനായും ഒരേ പോലെ കാര്യങ്ങൾ ശ്രെദ്ധിക്കാൻ മുരളി കൃഷ്‌ണന് സാധിക്കുന്നുണ്ടെന്നും , ‘അമ്മ തിരക്കിലേക്കിൽ മോളെ നോക്കുന്നത് അച്ഛനാണ് എന്നും ശിവദാ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വിവാഹ വാർഷികത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് ..നിരവധി ആരധകർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്.