ചിരഞ്ജീവി സർജയ്ക്ക് ശേഷം നടി മേഘ്‌നാ രാജിന്റെ ജീവിതത്തിൽ നിന്ന് വീണ്ടും ഒരു തീരാ നഷ്‌ടം കൂടി സങ്കടം പങ്ക് വെച്ച് താരം

നടി മേഘ്‌നാ രാജിനെ അറിയാത്ത മലയാളികൾ ഇല്ലാന്ന് തന്നെ പറയാം, ബാംഗ്ളൂരിലാണ് ജനിച്ചതെങ്കിലും താരം കന്നഡ സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് മലയാള ചിത്രങ്ങളിലാണ്, 2010ൽ വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടെയാണ് മേഘ്‌ന രാജ് മലയാള സിനിമയിൽ അഭിനയം തുടങ്ങിയത് അതിന് ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.

മേഘ്‌നാ രാജ് മലയാളവും കന്നഡയും കൂടാതെ തമിഴിലും,തെലുഗിലും അഭിനയിച്ചിട്ടുണ്ട്, 2018ൽ ആയിരുന്നു നടി മേഘ്‌നാ രാജിന്റെ വിവാഹം കഴിഞ്ഞത്, കന്നഡ നടൻ ചിരഞ്ജീവി സർജയും ആയിട്ടായിരുന്നു താരത്തിന്റെ വിവാഹം, ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു, നീണ്ട പത്ത് വർഷത്തെ സൗഹൃദമായിരുന്നു ഇരുവരുടയും, എന്നാൽ അധികനാൾ മേഘ്‌നയുടെ സന്തോഷം നീണ്ട് നിന്നില്ല എന്ന് തന്നെ പറയേണ്ടി വരും

ചിരഞ്ജീവി സർജയുടെയും മേഘ്‌നാ രാജിന്റെയും വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വർഷം ചിരഞ്ജീവി സർജ ഈ ലോകത്ത് നിന്ന് തന്നെ വിട്ട് പോവുകയായിരുന്നു, ചിരഞ്ജിവി സർജയുടെ വിയോഗം മേഘ്‌നയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, നടി മേഘ്‌നാ രാജ് ആ സമയം ഗർഭിണി ആയിരുന്നു, താരത്തിന്റെ ജീവിതത്തിൽ പിന്നെ സന്തോഷം ലഭിക്കുന്നത് മകൻ ജൂനിയർ ചീരുവിന്റെ ജനനത്തോടെയായിരുന്നു, മകന്റെ ഓരോ വിശേഷങ്ങളും താരം തൻറെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്

ഇപ്പോൾ മേഘ്‌നാ രാജിന്റെ ഏറ്റവും അടുത്ത വളർത്ത് നായ ബ്രൂണോയുടെ വിയോഗം താരത്തിനെ വീണ്ടും സങ്കടത്തിൽ ആക്കിയിരിക്കുകയാണ്, താരം തൻറെ സങ്കടം പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “വളരെയധികം നഷ്ടങ്ങൾ .. അവന് ഒരു മുഖവുര ആവശ്യമില്ല.. ബ്രൂണോ! എന്റെ ഉറ്റ സുഹൃത്ത് ഇന്ന് വിട പറഞ്ഞു … ജൂനിയർ ചീരു അവനോടൊപ്പം കളിച്ച് അവന്റെ മുതുകിൽ സവാരി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു… ബ്രൂണോ കുട്ടികളെ പൊതുവെ വെറുക്കുന്നു . . . പക്ഷേ, എങ്ങനെയോ അവൻ ജൂനിയർ ചീരുവിന്റെ അടുത്ത് വളരെ സൗമ്യനായിരുന്നു. അവന് അവന്റെ യജമാനനെ അറിയാമായിരുന്നു . അവൻ ഇല്ലാതെ ഈ വീട് ഒരുപോലെയല്ല… വന്നവരെല്ലാം എപ്പോഴും ബ്രൂണോ എവിടെ എന്ന് ചോദിക്കും ? ❤️ ഞങ്ങൾ അവനെ ഭയങ്കരമായി മിസ്ചെയ്യും! നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്” ഇതായിരുന്നു കുറിപ്പ് നിരവതി പേരാണ് ആശ്വാസ വാക്കുകളുമായി വരുന്നത്

x