പ്രണയം , വിവാഹം, വിവാഹമോചനം ; ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് പ്രിയാരാമനും രഞ്ജിത്തും

നീണ്ട പൂച്ച കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് മലയാളസിനിമയിൽ കടന്നെത്തിയ തെന്നിന്ത്യൻ സുന്ദരി ആണ് പ്രിയ രാമൻ. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് വളരെ ചുരുങ്ങിയ സമയങ്ങക്കുള്ളിൽ തന്നെ നിരവധി ആരാധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു. പ്രണയം നിറച്ച മനോഹര പുഞ്ചിരിയാണ് പ്രിയ രാമനു എന്നും. അത് തന്നെയാണ് ആരാധകരെ കൂടുതൽ പ്രിയ, എന്ന അഭിനേത്രിയിൽ കൂടുതൽ ആകർഷിക്കുന്നതും. ഒരു അഭിനേത്രി മാത്രമല്ല ടെലിവിഷൻ പ്രൊഡ്യൂസറും കൂടിയാണ് താരം. മലയാളം തമിഴ് കന്നഡ തെലുങ്ക് തുടങ്ങിയ നാലോളം ഭാഷകളിലെ സിനിമയിൽ നിറസാന്നിധ്യമായിരുന്നു പ്രിയ രാമൻ. സിനിമകളിൽ മാത്രമല്ല സീരിയലിലും താരം അഭിനയിച്ചിരുന്നു.

അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകരും മെഗാ സ്ക്രീൻ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരസുന്ദരി കൂടിയാണ് പ്രിയ രാമൻ. മലയാള സിനിമയിലും, സീരിയലിലും മോഡേൺ നായിക എന്ന സങ്കല്പം പച്ച പിടിച്ചതും പ്രിയ രാമനിലൂടെയാണ്. പിന്നീട്താരം വിവാഹിതയാവുകയായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറുകയായിരുന്നു. തമിഴിലും മലയാളത്തിലും വില്ലൻ വേഷം കൈകാര്യം ചെയ്ത രഞ്ജിത്താണ് പ്രിയ രാമന്റെ ഭർത്താവ്. നീണ്ട നാളുകളുടെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്.

ഇരുവർക്കും ഇപ്പോൾ രണ്ട് ആൺമക്കൾ ആണുള്ളത്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന സിനിമയിലൂടെ വില്ലൻ കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. ഇരുവരുടെയും വിവാഹം ഒരു പ്രണയ വിവാഹം ആയിരുന്നെങ്കിലും ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ദാമ്പത്യ ജീവിതത്തിലേക്ക് കടന്നതോടെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുകയും പിന്നീട് ഇരുവർക്കും ഇതൊക്കെ പറഞ്ഞുതീർത്തു ഒത്തുതീർപ്പാക്കി ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കാത്തതിനാൽ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു. 2014ലാണ് പ്രിയ രാമനും രഞ്ജിത്തും വിവാഹമോചനം നേടിയത്. ഈ ഞെട്ടിക്കുന്ന സംഭവം വാർത്തകളിലും സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞുനിന്നിരുന്നു.

ഇരുവരും വിവാഹബന്ധം വേർപെടുത്തി എങ്കിലും മക്കളുടെ സംരക്ഷണം രണ്ടുപേരും ചേർന്നാണ് ഏറ്റെടുത്തത്. വിവാഹമോചനത്തിന് ശേഷം പ്രിയ രാമൻ തമിഴ് ടെലിവിഷനുകളിൽ സജീവമായി. എന്നാൽ 2014ഇൽ തന്നെ ശ്രദ്ധേയയായ നടി രാഗസുധയെ രഞ്ജിത്ത് രണ്ടാം വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധത്തിനും അധികം നാൾ ആയുസ്സുണ്ടായിരുന്നില്ല. ഒരു വർഷം തികയുന്നതിനു മുന്നേ, 2015 ഇൽ ഇരുവരും വിവാഹമോചനം നേടി. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് 7 വർഷം മുൻപേ ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്തിയ പ്രിയ രാമൻന്റെയും രഞ്ജിത്തിന്റെയും ഒരുമിച്ചുള്ള സെൽഫി ചിത്രമാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടൻ രഞ്ജിത്ത് തന്നെയാണ് ചിത്രം പങ്കു വെച്ചത്.

വിവാഹമോചനം വേർപെടുത്തി വീണ്ടും ഒന്നിചിരിക്കുകയാണ് ഈ ദമ്പതികൾ. തങ്ങളുടെ ഇരുപത്തിരണ്ടാം വിവാഹവാർഷികം ഒരുമിച്ച് ആഘോഷിച്ചു കൊണ്ടാണ് ഈ വിവരം പ്രേക്ഷകരെ അറിയിക്കുന്നത്.ആരാധകരുടെ സ്നേഹാശംസകൾ ആൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമായിരിക്കുന്നു എന്ന് ക്യാപ്ഷൻ ഓടുകൂടിയാണ് പ്രിയ രാമനെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം രഞ്ജിത്ത് പങ്കുവെച്ചത്. ഒപ്പം പ്രിയാ രാമൻ ഉം രഞ്ജിത്ത് ആണ് തന്റെ ഭർത്താവ് എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഇരുവരുടെയും ആരാധകർ സന്തോഷത്തോടെ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നത് ഏറെ നാളുകൾക്കു ശേഷം ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്ന വിവാഹവാർഷികമാണ്.

x