ഫാദേഴ്‌സ് ഡേയിൽ കുഞ്ഞുമോളുടെ മുടി കെട്ടി കൊടുക്കുന്ന മമ്മുക്ക ; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ചിത്രം

മലയാള സിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള കുടുംബാണ് മെഗാതാരം മമ്മൂട്ടിയുടേത് എന്ന് വേണമെങ്കിൽ പറയാം. മലയാള സിനിമയിലെ താര രാജാവായാണ് മമ്മൂട്ടി അറിയപ്പെടുന്നതെങ്കിൽ മലയാള സിനിമയിലെ രാജകുമാരൻ ആണ് ദുൽഖർ സൽമാൻ. നിലവിലെ മലയാള സിനിമയെ അടക്കി വാഴുന്ന അച്ഛനും മകനും. മറ്റു യുവതാരങ്ങളെ അപേക്ഷിച്ചു വളരെ വലുതാണ് ദുൽഖർ സൽമാൻ എന്ന താരപുത്രന്റെ മലയാള സിനിമയിലെ സ്ഥാനം. തന്റെ അച്ഛന്റെ ഒരു സഹായമോ താരമൂല്യമോ ഉപയോഗിക്കാതെ ആണ് ദുൽഖർ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്.

മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ ഒരിടത്തും ഉപയോഗിക്കാതെ സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി 2012ൽ മലയാള സിനിമയിൽ വന്ന ദുൽഖറിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വനിട്ടില്ല . ഇന്നിപ്പോൾ മലയാള സിനിമയിക്ക് പുറമെ തമിഴ്, തെലുഗ്, ബോളിവുഡ് എന്നീ സിനിമ മേഖലയിലും ദുൽഖർ സൽമാൻ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അമാൽ സൂഫിയെ ദുൽഖർ സൽമാൻ വിവാഹം കഴിചിരുന്നു, 2017 മേയ് അഞ്ചാം തീയതി ഇരുവർക്കും മറിയം അമീറ സൽമാൻ എന്ന മകൾ ജനിച്ചു.

കുഞ്ഞു മറിയതിനു നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ദുൽഖർ തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അച്ഛൻ മമ്മൂക്കയെ പോലെ അഭിനയം ഒരു ദിനചര്യ ആയി കൊണ്ട് നടക്കുന്ന ആളല്ല മകൻ ദുൽഖർ. ഓരോ സിനിമ കഴിഞ്ഞും താരം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം മാറ്റി വെക്കാറുണ്ട്. അമാലും മകളുമൊത്തു കറങ്ങാൻ പോകുന്ന ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. ആ ചിത്രങ്ങളൊക്കെ വൈറലായി മാറാറുമുണ്ട്

ഫാദേഴ്‌സ് ഡേ ആയ ഇന്ന് ദുൽഖർ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്. കുഞ്ഞു മറിയത്തിന് മുടി കെട്ടി കൊടുക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് ദുൽഖർ തന്റെ ഫേസ്ബുക്ക് അകൗണ്ട് വഴി പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്. ഒരു കുഞ്ഞു കസേരയിൽ ഇരുന്നു ജ്യൂസോ മറ്റോ കുടിക്കുന്ന കുഞ്ഞു മറിയത്തെയും തൊട്ടടുത്ത് ഇരുന്നു മുടി കെട്ടി കൊടുക്കുന്ന മമ്മൂക്കയേയുമാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം പങ്കുവെച്ചു നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് പേരാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

x