വിടപറഞ്ഞ അപ്പയെ ലാപ്പിൽ കണ്ടപ്പോൾ കുഞ്ഞു ചീരു ചെയ്തത് കണ്ടോ , വീഡിയോ പങ്കുവെച്ച് നടി മേഘ്‌നാരാജ്

മലയാളി പ്രേഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു മേഘ്‌ന രാജ് ഉം ചിരഞ്ജീവി സർജയും . 2018 ൽ വിവാഹിതരായ ഇരുവരും ജൂനിയർ ചീരുവിനായി കാത്തിരിക്കുന്നതിനിടയിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തി ചിരഞ്ജീവി സർജ ഹൃദയാഘാതത്തെത്തുടർന്ന് വിട വാങ്ങിയത് . തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാൻ സാധിക്കതെയായിരുന്നു ചീരു യാത്രയായത് . ചീരുവിന്റെ അപ്രതീക്ഷിതമായ വിയോഗ വാർത്ത മലയാളി ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു . ഓരോ നിമിഷവും ചീരുവിന്റെ ഓർമയിൽ തള്ളിനീക്കുന്ന നടി മേഘ്‌നയ്ക്ക് ഇപ്പോൾ പ്രതീക്ഷയും കൂട്ടുമെല്ലാം മകനായ ജൂനിയർ സിമ്പയാണ് . മകനൊപ്പമുള്ള നിമിഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് .

 

ഇപ്പോഴിതാ ജൂനിയർ സിമ്പയുടെ പുതിയ വീഡിയോ യാണ് മേഘ്‌ന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . തനിക്ക് ഒരു നോക്ക് കാണാനും തന്നെ ഒരുനോക്ക് കാണാൻ സാധിക്കാതെ പോയ അച്ഛൻ ചീരുവിന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം തനിയെ പ്ലേ ചെയ്യുകയും ആസ്വാധിക്കുകയും ചെയ്യുന്ന മകൻ ജൂനിയർ സിമ്പ യുടെ വിഡിയോയാണ് മേഘ്‌ന ഫാദേഴ്‌സ് ഡേ യിൽ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത് . ഏറെ ആവേശത്തോടെയാണ് ജൂനിയർ സിമ്പ അപ്പയെ സ്‌ക്രീനിൽ കാണുന്നത് . വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കുഞ്ഞു ചീരുവിനോടുള്ള സ്നേഹവും ഇഷ്ടവും പങ്കുവെച്ചുകൊണ്ട് രംഗത്ത് വരുന്നത് . ചീരുവിന്റെ ഇഷ്ടഗാനം അവന്റെയും പ്രിയപ്പെട്ട ഗാനം ആണെന്നും ആരും പറഞ്ഞിട്ട് ചെയ്തതല്ല അവൻ തനിയെ എ പാട്ടിനു വേണ്ടി വാശി പിടിക്കുന്നുണ്ട് എന്നും മേഘ്‌ന സൂചിപ്പിക്കുന്നു . ഈ വീഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ല എന്ന് മേഘ്‌ന പ്രത്യേകം കുറിച്ചിട്ടുണ്ട് .

ഇതിനു മുൻപും ചീരുവിന്റെ ചിത്രത്തെ നോക്കി അവന്റേതായ ഭാഷയിൽ സംസാരിക്കുന്ന ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . 2009 ൽ പുറത്തിറങ്ങിയ ബന്ദു അപ്പറവോ ആർ എം പി എന്ന തെലുങ് ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിൽ വേഷമിട്ട താരം വിനയൻ സംവിദാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തിയത് . ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറാനും താരത്തിന് സാധിച്ചിരുന്നു . പിന്നീട് രഖുവിന്റെ സ്വന്തം റസിയ , ബ്യൂട്ടിഫുൾ , ഓഗസ്റ്റ് 15 , പാച്ചുവും കോവാലനും അടക്കം ഇരുപത്തിൽ അധികം മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് . വെത്യസ്തമായ വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു മേഘ്‌ന . 2018 ൽ ആയിരുന്നു മേഘ്‌നയും കന്നഡ നടൻ ചിരഞ്ജീവി സർജയും തമ്മിൽ വിവാഹിതരായത് . എന്നാൽ വെറും രണ്ട് വര്ഷം മാത്രമായിരുന്നു ചീരു മേഘ്‌നയോടൊപ്പം ഉണ്ടായിരുന്നത് . ജൂനിയർ ചീരുവിനായുള്ള കാത്തിരിപ്പിനിടയിലാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെത്തുടർന്ന് വിട വാങ്ങിയത്

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

x