കുടുംബവിളക്കിലെ സുമിത്രയായി വേഷമിടുന്ന മീരയുടെ യാതാർത്ഥ ജീവിതത്തിൽ സംഭവിച്ചത്

മലയാളി ആരധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ.മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും കുടുംബ വിളക്ക് സീരിയൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി റേറ്റിങ്ങിൽ ഒന്നാമതായി മുന്നേറികൊണ്ടിരിക്കുകയാണ്.പതിവിലും വിപരീതമായി സ്ത്രീക്ക് മുൻഗണന കൊടുക്കുന്ന സീരിയലിൽ പ്രമുഖ സിനിമ താരം മീര വാസുദേവ് ആണ് കേന്ദ്രകഥാപാത്രമായ സുമിത്ര എന്ന വേഷത്തിൽ എത്തുന്നത്.മീരയുടെ സുമിത്രയായുള്ള കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.അതുകൊണ്ട് തന്നെ പരമ്പരക്ക് നിരവധി ആരാധകർ ഉണ്ട് താനും.

 

 

കുടുംബവിളക്ക് സീരിയലിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന സുമിത്രയുടെ കുടുബജീവിതം അത്ര സുഖകരമല്ല , സുമിത്രയായി വേഷമിടുന്ന മീരയുടെ യഥാർത്ഥ ജീവിതവും അത്ര സുഖകരമായിരുന്നില്ല എന്നതാണ് സത്യം.രണ്ട് വിവാഹം കഴിച്ച തന്റെ വിവാഹജീവിതം ഓർക്കാൻ ഇഷ്ടപെടാത്ത ബന്ധങ്ങൾ ആയിരുന്നു എന്നാണ് മീര പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തിലെ പരാജയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

 

 

തന്റെ കഴിഞ്ഞുപോയ കുടുംബജീവിതം തനിക്ക് ഓർക്കാൻ ഇഷ്ടപെടാത്ത ഒന്നാണെന്നായിരുന്നു മീരയുടെ വെളിപ്പെടുത്തൽ.2005 ൽ ആയിരുന്നു താരത്തിന്റെ ആദ്യവിവാഹം .ആദ്യവിവാഹത്തിൽ പൊരുത്തപ്പെടനാവുന്നതിലും അപ്പുറമായിരുന്നു ജീവിതത്തിൽ സംഭവിച്ചത് , ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവങ്ങൾ നേരിട്ട തന്റെ ജീവന് പോലും ഭീഷണി ഉണ്ടയിരുന്നു .ജീവന് ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് തന്നെ പോലീസിൽ സംരക്ഷണം ആവിശ്യപെടുകയും ചെയ്തിരുന്നു.പിന്നീട് 2012 ൽ മീര രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ആ കുടുംബജീവിതവും അത്ര സുഖകരമായിരുന്നില്ല.മാനസികമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ വിവാഹമോചനം നേടുകയായിരുന്നു.

 

 

വിവാഹമോചനം നേടിയ ഒരു സ്ത്രീയെ സമൂഹം കുറ്റക്കാരായും സ്ത്രീയുടെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്നാണ് കരുതുന്നത് എന്നാണ് മീര പറയുന്നത്.വിവാഹമോചനം നടത്തുമ്പോൾ തെറ്റ് മുഴുവൻ സ്ത്രീകളുടെ മേലേക്കാണ് അടിച്ചേൽപ്പിക്കുന്നത് , എന്നാൽ ശരിക്കും സ്ത്രീകൾ അനുഭവിക്കുന്ന വിഷമങ്ങളും അവസ്ഥയും പലരും കാണാതെ പോവുകയാണ് എന്നാണ് മീര പറയുന്നത്..

 

മോഹൻലാൽ ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവൻ മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.താരം മലയാളി അല്ല എന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.തന്മാത്ര എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് നിവധി ആളുകളുടെ പ്രശംസപിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന മീര ഇടക്കാലങ്ങളിൽ കുടുംബജീവിതത്തിലേക്ക് തിരികെ പോവുകയും ചെയ്തിരുന്നു.പിന്നീട് മലയാളത്തിലേക്ക് കുടുംബവിലേക്ക് എന്ന സീരിയലിൽ ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മടങ്ങി എത്തുകയും ചെയ്തു .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.മികച്ച അഭിനയവും കഥാമുഹൂര്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്.സീരിയൽ ആരധകർക്ക് പ്രിയപ്പെട്ട കഥാപാത്രമായി സുമിത്ര മാറുകയും ചെയ്തു.22 കാര്യയായിരുന്നപ്പോൾ തന്നെ 18 കാരന്റെ അമ്മയായ വേഷമിട്ട തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും മീര വെളിപ്പെടുത്തിയിരുന്നു

x