ഈ നടൻ ആള് ചില്ലറക്കാരനല്ല യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം 2..അതിന് കാരണം മറ്റൊന്നുമല്ല ആദ്യ ഭാഗം ദൃശ്യം നൽകിയ വിജയവും ചിത്രം കണ്ടിറങ്ങിയ പ്രേഷകരുടെ സംതൃപ്തിയുമായിരുന്നു.വൻ വിജയമായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്, പ്രേക്ഷകരെ നിരാശപെടുത്താത്ത തരത്തിലുള്ള കിടിലൻ ചിത്രം തന്നെ ആരധകർക്ക് സമ്മാനിക്കാൻ സംവിധായകൻ ജിത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലും തന്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തെ അഭിനയത്തിലൂടെ വിസ്മയിപ്പിക്കാൻ മോഹൻലാൽ എന്ന നടന് സാധിച്ചിട്ടുണ്ട്..ട്വിസ്റ്റുകൾ നിറഞ്ഞ് കഥ മുന്നോട്ട് പോകുമ്പോൾ കിടിലൻ അഭിനയമുഹൂർത്തത്തിലൂടെ ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിക്കാൻ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും സാധിക്കുന്നുണ്ട്.

അത്തരത്തിൽ ദൃശ്യം 2 കണ്ടവരിൽ ഏറെ പേരും ശ്രെദ്ധിച്ചുകാണും സുലൈമാനിക്കയുടെ കടയിലെ പൊക്കം കുറഞ്ഞ സപ്ലെയർ ” രഘു ” എന്ന കഥാപാത്രം..പൊക്കക്കുറവും ചില കൊത്തും കോളും വെച്ചുള്ള സംസാരവും ഒക്കെ കൊണ്ട് രഘു എന്ന കഥാപാത്രം സ്രെധിക്കപെടുകയും ചെയ്തു.സിനിമയിൽ മാത്രമല്ല യാതാർത്ഥ ജീവിതത്തിലെ താരത്തിന്റെ പേരും രഘു എന്ന് തന്നെയാണ് ..ചെറിയ വേഷം കൈകാര്യം ചെയ്യുന്നത് കണ്ട് ഇദ്ദേഹം ആള് നിസ്സാരക്കാരൻ ആണ് എന്ന് തള്ളിക്കളയുകയൊന്നും വേണ്ട കേട്ടോ , ആള് അത്ര ചില്ലറക്കാരൻ അല്ല ..കമല ഹാസ്സന്റെ കൂടെയും മെഗാസ്റ്റാർ മമ്മൂക്കയുടെ കൂടെയും ഒക്കെ അഭിനയിച്ചിട്ടുള്ള താരമാണ് രഘു..40 വര്ഷം മുൻപുള്ള മമ്മൂട്ടി ചിത്രത്തിലെ നായകനായിരുന്നു രഘു.

വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ ? പക്ഷെ വിശ്വസിച്ചേ മതിയാകു.1980 ൽ കെ ജി ജോർജ് സംവിദാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായിരുന്നു രഘു.മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ചതും രഘു നായകനായ മേള എന്ന ചിത്രത്തിലായിരുന്നു.പൊക്കക്കുറവ് ആയത്കൊണ്ട് തന്നെ അന്ന് തെന്നിദ്ധ്യയിൽ തന്നെ ഏറെ സ്രെധിക്കപെട്ട നായകൻ കൂടിയായിരുന്നു രഘു. മികച്ച അഭിനയവും കഥ പശ്ചാത്തലവും കൊണ്ട് അന്ന് ഏറെ ശ്രെധ പിടിച്ചുപറ്റിയ സിനിമയിലെ നായകനായ രഘു ഏറെ പ്രശംസ നേടി. മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ അഭിനന്ദനവും സ്രെദ്ധയും താരം നേടിയെടുത്തിരുന്നു.മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രം മികച്ച രീതിക്ക് തന്നെ അഭിനയിച്ചു പൊലിപ്പിക്കാൻ രെഘുവിന് സാധിച്ചു.പഴയകാല ചിത്രത്തിലെ ഒരു നായകനാണ് രഘു എന്നത് സിനിമ കണ്ടവരിൽ ഭൂരിഭാഗം പേർക്കും മനസിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

40 വർഷങ്ങൾക്ക് ശേഷവും താരം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ സിനിമ പ്രേമികൾ തന്നെയാണ് രഘുവിനെ തിരിച്ചറിഞ്ഞത്.ഒരു സപ്ലയെർ എന്ന് കരുതി മാത്രം രഘുവിനെ ചിത്രത്തിൽ നിസാരമായി തള്ളി കളഞ്ഞവർ പോലും തലയിൽ കൈവെച്ചുപോയി യഥാർത്ഥത്തിൽ രഘു ആരാണ് എന്നറിഞ്ഞപ്പോൾ.മേളയിൽ നായകനായ രഘു ഉലക്ക നായകൻ കമൽ ഹാസ്സനോപ്പം അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.എന്തായാലും മികച്ച പ്രതികരണവും അഭിപ്രയങ്ങളുമായി സിനിമ ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ്.ദൃശ്യം 3 വരുവോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരധകരും സിനിമാലോകവും.

x