വിവാഹം ഉടൻ , വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടി നന്ദിനി

ഒരുപിടി നല്ല സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും മലയാളി ആരാധകരുടെ പ്രിയ നടിയായി മാറിയ താരമാണ് നന്ദിനി.താരം മലയാളി അല്ല എങ്കിലും മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് നന്ദിനി.നിരവധി മലയാളം , തമിഴ് , തെലുഗ് കന്നഡ ഭാഷകളിൽ നിറ സാന്നിധ്യമായിരുന്ന താരം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചത് എങ്കിലും ലഭിച്ച കഥാപാത്രങ്ങൾ ഒക്കെ മികവുറ്റതാക്കി പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.1996 ൽ പുറത്തിറങ്ങിയ ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത് എങ്കിലും സുരേഷ് ഗോപി നായാനായി എത്തിയ ലേലം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രെധ നേടിയത്.പിന്നീട് മോഹൻലാൽ ചിത്രം അയാൾ കഥയെഴുതുകയാണ് എന്ന ചിത്രവും ചിത്രത്തിലെ ഗാനവും ഒക്കെ പ്രേഷകരുടെ മനസ്സിൽ ഇടം നേടി.മോഹൻലാൽ , മമ്മൂട്ടി , ജയറാം സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

ഇടക്ക് വെച്ച് സിനിമയിൽ അത്ര സജീവമാകാതിരുന്ന താരം വീണ്ടും തിരിച്ചുവരുമെന്ന കത്തിരിപ്പിലാണ് താരം.പ്രായം 40 ആയെങ്കിലും താരം ഇതുവരെ വിവാഹിത അല്ല , എന്നാണ് വിവാഹം എന്നാണ് ആരധകരുടെ ചോദ്യം.ഇപ്പോഴിതാ താരം തന്നെ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്.വിവാഹം ഇനി വൈകില്ല എന്നും ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നും താരം പറയുന്നു.

 

 

റിമി ടോമി അവതാരകയായി എത്തിയ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോ യിലാണ് പ്രിയ നടി നന്ദിനി തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങളെക്കുറിച്ച് അവതാരിക റിമി ടോമി ചോദിച്ചപ്പോൾ , നല്ല കെയറിങ് ആയ നല്ലതുപോലെ സംസാരിക്കുന്ന തന്നെ മനസിലാക്കുന്ന ഒരാൾ ആവണമെന്നായിരുന്നു നന്ദിനി പറഞ്ഞത്..വീട്ടിൽ വിവാഹ ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.വിവാഹം ഇനി അധികം വൈകില്ല എന്നും ഉടൻ ഉണ്ടാകുമെന്നും താരം പറഞ്ഞു.

 

 

മികച്ച അഭിനയത്തിലൂടെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിടാൻ താരത്തിന് അവസരം ലഭിച്ചിരുന്നു.ലേലം , അയാൾ കഥയെഴുതുകയാണ് , തച്ചിലേടത്ത് ചുണ്ടൻ , കരുമാടിക്കുട്ടൻ , സുന്ദര പുരുഷൻ, സൂര്യൻ , ഐ ജി , അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി 15 ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിലും മലയാളത്തിന് പുറമെ നിരവധി തമിഴ് തെലുങ് കന്നഡ , ഭാഷകളിൽ താരം നിറ സാന്നിധ്യമായിരുന്നു.പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരം നേടിയിരുന്നു..സിനിമയ്ക്ക് പുറമെ നിരവധി ഭാഷകളിൽ മിനി സ്ക്രീൻ പരമ്പരകളിലും താരം വേഷമിട്ടിട്ടുണ്ട്.ഇടയ്ക്കിടെ താരമിപ്പോൾ സ്റ്റേജ് പ്രോഗ്രാമുകളിലും ഷോകളിലും ഒക്കെ സജീവ സാന്നിധ്യമായി മാറാറുണ്ട്.എന്തായാലും തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് നന്ദിനി വെളിപ്പെടുത്തിയത്

x