ബിക്കിനിയിൽ സുന്ദരിയായി പത്തൊൻമ്പതാം പിറന്നാൾ മാലിദ്വീപിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടി സാനിയ ഇയ്യപ്പൻ

ഇന്ന് മലയാള സിനിമയൽ മുൻനിര നടിമാരുടെ ഇടയിലേക്ക് വളർന്ന് കൊണ്ടിരിക്കുന്ന താരമാണ് നടി സാനിയ ഇയപ്പൻ, മലയാളികളുടെ ഇടയിൽ താരത്തിന് കൂടുതൽ ശ്രദ്ധ കിട്ടിയത് ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തോടയായിരുന്നു 2018ൽ പുറത്തിറങ്ങിയ ക്വീൻ ചിത്രത്തിലെ അഭിനയത്തിന് പ്രശസ്‌ത മലയാളം ടിവിയുടെ പുതുമുക നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി, സാനിയ ഇയ്യപ്പൻ 2014തൊട്ട് മലയാള സിനിമയിൽ അഭിനയം തുടങ്ങിയ താരമാണ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ നടി സാനിയ ഇയ്യപ്പൻ ആയിരുന്നു ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്, ആ ചിത്രം കൂടാതെ അതേ വർഷം ഇറങ്ങിയ സുരേഷ് ഗോപി ചിത്രമായ അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപിയുടെ മകളായിയും സാനിയ അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ എന്ന് നിന്റെ മൊയ്തീനില നടി പാർവ്വതിയുടെ കുട്ടികാലം അവതരിപ്പിച്ചതും സാനിയ ഇയ്യപ്പൻ തന്നെയായിരുന്നു

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്നു ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നാണ് താരം സിനിമ രംഗത്തേക്ക് കടന്ന് വരുന്നത് തന്നെ, ഇതിനോടകം തന്നെ സാനിയ ചെയ്‌ത നിരവതി വേഷങ്ങളാണ് ശ്രെധ പിടിച്ച് പറ്റിയത്,ഈ വർഷം രണ്ട് ചിത്രങ്ങളാണ് താരത്തിന്റേതായി ഇറങ്ങിയത് , ഒന്ന് മമ്മൂട്ടിക്ക് ഒപ്പം ദി പ്രീസ്റ്റിലും,മറ്റൊന്ന് കൃഷ്‌ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ നായികയായിട്ടും, സാനിയ ഇയ്യപ്പൻറെ അടുത്ത് ഇറങ്ങാനുള്ള ചിത്രം ദുൽഖർ സൽമാനോടൊപ്പം അഭിനയിച്ച സല്യൂട്ട് ആണ്

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ് സാനിയ ഇയ്യപ്പൻ, തൻറെ വ്യത്യസ്തമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്, ഇപ്പോൾ തൻറെ പത്തൊമ്പതാം പിറന്നാൾ മാലിദ്വീപിൽ നിന്ന് ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുന്നത്, കറുത്ത ബിക്കിനിയിൽ നിന്നുള്ള ചിത്രം പങ്ക് വെച്ചായിരുന്നു താരം തൻറെ ജന്മദിനം പ്രേക്ഷകരുമായി പങ്ക് വെച്ചത് “Happy birthday to meeeee.🤍” എന്നായിരുന്നു ആ ചിത്രത്തോടൊപ്പം കുറിച്ചത്

സാനിയ ഇയ്യപ്പന് ജന്മദിനാശംസകൾ അറിയിച്ച് നിരവതി പേരാണ് എത്തിയത് ദുൽഖർ സൽമാൻ ,ഗീതു മോഹനദാസ് ,സണ്ണി വെയ്ൻ ,നടി ശ്രിന്ദ അങ്ങനെ നീണ്ട് പോകുന്നു, മാലിധവീപിൽ നിന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിട്ടുണ്ടായിരുന്നു. S19 എന്ന് എഴുതിയ വ്യത്യസ്‌ത രീതിയിൽ ഉള്ള കേക്ക് ആയിരുന്നു താരം പങ്ക് വെച്ചത്, ഇപ്പോൾ സാനിയ ഇയ്യപ്പൻറെ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുന്നുണ്ട്

x